'ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം എനിക്ക് അർബുദം സ്ഥിരീകരിച്ചു'; വെളിപ്പെടുത്തി എസ് സോമനാഥ്

'സ്കാനിങ്ങിൽ വയറ്റിലാണ് അർബുദം കണ്ടെത്തിയത്. ചന്ദ്രയാൻ 3 ദൗത്യവേളയിൽ ചില ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു'
'ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം എനിക്ക് അർബുദം സ്ഥിരീകരിച്ചു'; വെളിപ്പെടുത്തി എസ് സോമനാഥ്

കൊച്ചി: അർബുദ രോഗ ബാധിതനായിരുന്നെന്നും ഇപ്പോൾ ഭേദമായെന്നും വെളിപ്പെടുത്തി ഐഎസ്ഐർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസമാണ് അർബുദം സ്ഥിരീകരിച്ചതെന്ന് സോമനാഥ് പറഞ്ഞു.

'സ്കാനിങ്ങിൽ വയറ്റിലാണ് അർബുദം കണ്ടെത്തിയത്. ചന്ദ്രയാൻ 3 ദൗത്യവേളയിൽ ചില ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആ സമയത്ത് അസുഖം എന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു. ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം നടത്തിയ പരിശോധനയിലാണ് അർബുദം കണ്ടെത്തിയത്. ഇത് അറിഞ്ഞപ്പോൾ എനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം ഞെട്ടലുണ്ടായി'. സോമനാഥ് പറഞ്ഞു.

'ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം എനിക്ക് അർബുദം സ്ഥിരീകരിച്ചു'; വെളിപ്പെടുത്തി എസ് സോമനാഥ്
'ഒരു ബിജെപി സ്ഥാനാർത്ഥിയെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല'; പി സി ജോർജിന് അനിൽ ആന്റണിയുടെ മറുപടി

അന്ന് രോ​ഗം എത്രമാത്രം ഭേദമാകും എന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. ചികിത്സ തുടർന്നു. നാല് ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഐഎസ്ആർ‌ഒയിലെ ജോലികൾ തുടർന്നു. ഇപ്പോൾ കൃത്യമായ പരിശോധനകളും സ്കാനിങ്ങുകളും നടക്കുന്നു. നിലവിൽ രോ​ഗം പൂർണമായും ഭേദമായി. തന്‍റെ കർത്തവ്യങ്ങളിലേക്ക് കടന്നെന്നും സോമനാഥ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com