തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

തൃശൂര്‍ ഈസ്റ്റ് പോലീസ് മുളയം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു.

മുകളിലേക്കാണ് വെടിവെച്ചത്. ആളപായമില്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു.

പ്രതിയുടെ പക്കല്‍ എങ്ങനെയാണ് തോക്ക് ലഭിച്ചത്, ഏത് തരം തോക്കാണ് ഉപയോഗിച്ചത്, എന്തിനാണ് സ്കൂളില്‍ എത്തി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിവരികയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com