'സഹപാഠിയായത് കൊണ്ട് വിശ്വസിച്ചു'; അഖില്‍ സജീവിനെ കുറിച്ച് പരാതിക്കാരന്‍

സ്പൈസസ് ബോർഡിൽ ക്ലർക്കായി ജോലി വാഗ്ദാനം ചെയ്തത് അഖിൽ സജീവ് ആണ്. രാജേഷ് സ്പൈസസ് ബോർഡിലെ ജീവനക്കാരൻ ആണെന്ന് അഖിൽ സജീവ് പറഞ്ഞു.
'സഹപാഠിയായത് കൊണ്ട് വിശ്വസിച്ചു'; അഖില്‍ സജീവിനെ കുറിച്ച് പരാതിക്കാരന്‍

പത്തനംതിട്ട: അഖിൽ സജീവിന് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും സഹപാഠി ആയതുകൊണ്ടാണ് അഖിൽ സജീവിനെ വിശ്വസിച്ചതെന്നും പത്തനംതിട്ടയില്‍ തട്ടിപ്പിന് ഇരയായ ഓമല്ലൂർ സ്വദേശിയായ പരാതിക്കാരന്‍. കേസില്‍ രണ്ടാം പ്രതിയായ മുൻ യുവമോർച്ച നേതാവ് രാജേഷിനെ പരിചയപ്പെടുത്തിയത് അഖിൽ സജീവ് ആണെന്നും പരാതിക്കാരന്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

സ്പൈസസ് ബോർഡിൽ ക്ലർക്കായി ജോലി വാഗ്ദാനം ചെയ്തത് അഖിൽ സജീവ് ആണ്. രാജേഷ് സ്പൈസസ് ബോർഡിലെ ജീവനക്കാരൻ ആണെന്ന് അഖിൽ സജീവ് പറഞ്ഞു. രണ്ടുപേരും സന്ദേശങ്ങൾ അയയ്ക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. 2,40,000 രൂപ അഖിൽ സജീവിന്റെ അക്കൗണ്ടിൽ താൻ നിക്ഷേപിച്ചു. 90000 രൂപയോളം രാജേഷിന് ഗൂഗിൾ പേ ചെയ്തുവെന്നും പരാതിക്കാരന്‍ പറയുന്നു. അഖിൽ സജീവ് ആർഭാടമായാണ് ജീവിച്ചിരുന്നതെന്നും ഓമല്ലൂർ സ്വദേശിയായ പരാതിക്കാരന്‍ റിപ്പോർട്ടറിനോട് പറഞ്ഞു.

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലും അഖില്‍ സജീവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പത്തിലധികം കേസുകൾ ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതി രാജേഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാജേഷ് ഒളിവിലാണ്.

Read More: അഖിൽ സജീവ് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; 12ന് കോടതിയിൽ ഹാജരാക്കണം

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com