'എനിക്ക് ഒരിക്കലും ഉമ്മൻചാണ്ടി ആകാൻ കഴിയില്ല'; സ്വന്തം ശൈലിയുമായി മുന്നോട്ട് പോകുമെന്ന് ചാണ്ടി ഉമ്മൻ

കെ എം മാണി കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാവാണെന്ന് ചാണ്ടി ഉമ്മൻ
'എനിക്ക് ഒരിക്കലും ഉമ്മൻചാണ്ടി ആകാൻ കഴിയില്ല'; സ്വന്തം ശൈലിയുമായി മുന്നോട്ട് പോകുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: തനിക്ക് ഒരിക്കലും ഉമ്മൻചാണ്ടി ആകാൻ കഴിയില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സ്വന്തം ശൈലിയുമായി മുമ്പോട്ട് പോകുമെന്നും ചാണ്ടി ഉമ്മൻ. സിപിഎം വ്യക്‌തിഹത്യ നടത്തുന്നത് അവസാനിപ്പിക്കണം. ആക്ഷേപിക്കാനായി എന്തും പറയുന്നു. കുടുംബത്തെ 20 വർഷമായി വേട്ടയാടുന്നു. കെ എം മാണി കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാവാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പിതാവ് മരിച്ച സമ്മർദ്ദത്തിൽ വാക്കിൽ പിഴവ് പറ്റിയെന്ന് ഉമ്മൻചാണ്ടിയുടെ കുടലിന്റെ നീളം സംബന്ധിച്ചുള്ള പരാമർശത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. രണ്ട് മാസം മുൻപുള്ള പ്രസംഗം എങ്ങനെ ദേശാഭിമാനിക്കും കൈരളിക്കും ഇപ്പോൾ ഓർമ വന്നു. ട്രോളിയാൽ ഞങ്ങൾ കൂടുതൽ ശക്തരാകും. സ്പോർട്സ് സെന്റർ ആയി പുതുപ്പള്ളിയെ മാറ്റണമെന്നാണ് ആഗ്രഹം. വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് നേരത്തെയും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ ഇല്ലാത്ത ഒരു ദിവസം ഇല്ല. അദ്ദേഹം തന്നെ സംബന്ധിച്ച് മരിക്കുന്നില്ല. ഇവിടുത്തെ വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'എന്റെ ഉത്തരവാദിത്തം വളരെ അധികം വര്‍ധിച്ചു. ഈ ദിവസം അദ്ദേഹം കൂടെ ഉണ്ടാവണം എന്നായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹം ഇല്ലായെന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പിലുടനീളം അദ്ദേഹം കൂടെ ഉണ്ടായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com