Top

കേരളത്തിന്റെ പത്മ പുരസ്‌കാരം; എട്ട് അവാർഡുകളിലേക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ

9 July 2022 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിന്റെ പത്മ പുരസ്‌കാരം; എട്ട് അവാർഡുകളിലേക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ
X

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകി വരുന്ന പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കേരള പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദേശങ്ങൾ. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ പുരസ്കാരങ്ങൾക്കായാണ് നാമനിർദേശം ലഭിച്ചത്.

നാമനിർദേശം ചെയ്യാനുളള മൂന്ന് മാസത്തെ സമയപരിധി ജൂൺ 30നാണ് അവസാനിച്ചത്. ഇവ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രാഥമിക പരിശോധനാ സമിതിക്കു കൈമാറും. സംസ്ഥാന സർക്കാരിന്റെ കേരള ജ്യോതി ഒരാൾക്കും, കേരള പ്രഭ രണ്ട് പേർക്കും, കേരള ശ്രീ അഞ്ച് പേർക്കും വീതമാണ് നൽകുക. പുരസ്കാര ജേതാക്കൾക്ക് കീർത്തിമുദ്രയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. പുരസ്കാര തുകയുണ്ടാവില്ല. പുരസ്കാരം ലഭിക്കുന്നവർ പേരിനു മുൻപിൽ അതു ബഹുമതിയായി ചേർക്കരുതെന്നും നിബന്ധനയുണ്ട്.

കല, സാംസ്കാരികം, കായികം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പൊതുജനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, കലക്ടർമാർ, വകുപ്പു മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് നാമനിർദേശം ചെയ്തത്. സ്വയം നാമനിർദേശം ചെയ്യുന്നതിനും ബന്ധുക്കളെ നിർദേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. കേരളപ്പിറവി ദിനത്തിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക. 2021ൽ എൽഡിഎഫ് സർക്കാരിന്റെ ഭരമകാലത്താണ് പദ്മ പുരസ്കാങ്ങൾ ആരംഭിച്ചത്.

STORY HIGHLIGHTS: 128 Nominees for Kerala padma awards

Next Story