കണ്ണൂരില്‍ നിന്ന് 10 പേര് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയില്‍
സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും.
30 April 2022 9:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂരില്‍ നിന്ന് പത്ത് പേര് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിലെത്തി. വി കെ സനോജ്, എം വിജിന്, എം ഷാജര്‍, സരിന് ശശി, മുഹമ്മദ് അഫ്സല്, എം വി ഷിമ, മുഹമ്മദ് സിറാജ്, പി എം അഖില്‍, കെ ജി ദിലീപ്, പി പി അനീഷ് എന്നിവരാണ് കണ്ണൂരില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. വി. വസീഫിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ ഭാരവാഹി കൂടിയാണ് വി. വസീഫ്. ട്രഷറര്‍ ആയി എസ്.ആര് അരുണ്‍ ബാബുവിനെ തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറിയാണ് എസ്.ആര് അരുണ്‍ ബാബു.
- TAGS:
- DYFI
- dyfi kerala
- kannur
Next Story