Top

മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു; മേഘാലയയില്‍ വേരുറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാഗ്മ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

25 Nov 2021 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു; മേഘാലയയില്‍ വേരുറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
X

മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാഗ്മ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ആകെയുള്ള 17 എംഎല്‍എമാരില്‍ നിന്നാണ് 11 പേര്‍ പാര്‍ട്ടി വിടുന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി മാറി.

കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍, പവന്‍ വര്‍മ്മ എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എംഎല്‍എമാരും പാര്‍ട്ടി വിടുന്നത്. മേഘാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വേര് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത രാഷ്രീയ നീക്കം.

സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മമതാ ബാനര്‍ജി ഇത്തണത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടികാഴ്ച്ച നടത്തിയിരുന്നില്ല. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മമത കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. എല്ലാതവണയും സോണിയാ ഗാന്ധിയെ കാണണമെന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കുമെന്നുമായിരുന്നു മറുപടി.



Next Story

Popular Stories