സംരക്ഷിത വനമേഖലകളുടെ ഒരു കിലോ മീറ്റർ ബഫര്‍സോണ്‍; 2019ലെ മന്ത്രിസഭയുടെ നിർദേശം നിലനില്‍ക്കില്ലെന്ന് വനംമന്ത്രി
25 Jun 2022 12:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വനമേഖലയുടെ ഒരു കിലോ മീറ്റര്‍ പരിധി ബഫര്‍സോണായി നിര്‍ണയിച്ച 2019ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനം നിലനില്‍ക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. 2020ല്‍ പുതിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പുതിയ നിര്‍ദേശത്തില്‍ ജനവാസ മേഖലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും വനംമന്ത്രി പറഞ്ഞു.
സംരക്ഷിത വനംമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വരെയുള്ള ഭാഗം പരിസ്ഥിതി ലോലമേഖല ആക്കിക്കൊണ്ടുള്ള തീരുമാനമാണ് 2019ല്‍ സ്വീകരിച്ചത്. തുടര്‍ന്ന് 30ന് ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം വനം വകുപ്പ് ഇറക്കിയിരുന്നു.
പിന്നീട് ഈ നിര്‍ദേശത്തിന് ശേഷം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കേരളം ചില കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രന് പറഞ്ഞു. വനവാസ മേഖലയെ മുഴുവനായും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടോ എന്നും വ്യക്തമല്ല.
STORY HIGHLIGHT: 1 km buffer zone of protected forest areas; The forest minister said that the cabinet's proposal for 2019 will not stand