Top

കോഴിക്കോട് വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്ന് പേരുടെ നില ഗുരുതരം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്

15 Feb 2022 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്ന് പേരുടെ നില ഗുരുതരം
X

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒമ്പത്‌പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കര്‍ണ്ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ശബരിമല സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയും കര്‍ണ്ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരുമാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story