Top

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യടുഡേ പുരസ്‌കാരം കേരളത്തിന്

കേരളത്തിലെ ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, മഹാമാരിയ്‌ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍, കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യ ടുഡേ മികച്ചതെന്ന് വിലയിരുത്തി.

2 Oct 2020 6:14 AM GMT

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യടുഡേ പുരസ്‌കാരം കേരളത്തിന്
X

ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനങ്ങള്‍ക്കുള്ള ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. മികച്ച ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ വിഭാഗത്തില്‍ ന്യൂദില്ലി എയിംസ്, സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ഗുരുഗ്രാമിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ചാരിറ്റി ആശുപത്രി വിഭാഗത്തില്‍ വെല്ലൂര്‍ സിഎംസിയും മികച്ച ടെസ്റ്റിംഗ് സെന്ററായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും കൊവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ സോനു സൂദിനെയും തെരഞ്ഞെടുത്തു.

ദില്ലി, ഉത്തര്‍പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങള്‍ പിന്തള്ളിയാണ് കേരളം നൂറില്‍ 94.2 സ്‌കോറോടെ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ടേിയത്. ടെസ്റ്റിംഗ്, ഐസോലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും നടത്തിയ കൃത്യത,മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച ചികിത്സ നല്‍കുന്നതിലും സംസ്ഥാനഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ത്യ ടുഡേ ജൂറി പരിഗണിച്ചു.

കേരളത്തിലെ ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, മഹാമാരിയ്‌ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍, കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യ ടുഡേ മികച്ചതെന്ന് വിലയിരുത്തി. കേന്ദ്ര കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വീഡീയോ കോണ്‍ഫെറെന്‍സിലൂടെയാകും അവാര്‍ഡുകള്‍ നല്‍കുക. ഇന്ത്യ ടുഡേ ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എഡിറ്റുമായ അരുണ്‍ പുരി ചടങ്ങില്‍ ആധ്യഷ്യം വഹിക്കും.

Next Story