Top

‘സഹകരണ മന്ത്രാലയം ദുരുദ്ദേശപരം’; കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് ഭരണ – പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയാറാന്‍ ശ്രമം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുമെന്ന് സഹകരണ വകുപ്പ് മന്തി വിഎന്‍ വാസവന്‍. കേന്ദ്ര നീക്കത്തിനെതിര സംസ്ഥാന സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ പ്രതിപക്ഷവുമായി യോജിച്ചു നീങ്ങുമെന്നും സര്‍വകക്ഷി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും വി എന്‍ വാസവന്‍ അറിയിച്ചു. ഭരണഘടന […]

9 July 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സഹകരണ മന്ത്രാലയം ദുരുദ്ദേശപരം’; കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് ഭരണ – പ്രതിപക്ഷ നേതാക്കള്‍
X

തിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയാറാന്‍ ശ്രമം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളത്തിലെ ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുമെന്ന് സഹകരണ വകുപ്പ് മന്തി വിഎന്‍ വാസവന്‍. കേന്ദ്ര നീക്കത്തിനെതിര സംസ്ഥാന സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ പ്രതിപക്ഷവുമായി യോജിച്ചു നീങ്ങുമെന്നും സര്‍വകക്ഷി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും വി എന്‍ വാസവന്‍ അറിയിച്ചു.

ഭരണഘടന പ്രകാരം സഹകരണമേഖല സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്ന വിഷയമാണെന്നിരിക്കെ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം ദുരുദ്ദേശപരമാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

സഹകരണ പ്രസ്ഥാനത്തെ വര്‍ഗീയ വത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അമിത് ഷായുടെ കടന്ന് വരവ് എന്നും അദ്ദേഹം ചുമതലയേല്‍പ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനും ചൊല്‍പ്പടിക്ക് നിര്‍ത്താനുമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി നേരിടണം. താനും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ സഹകരണത്തിന് പുതിയ മന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ചുതല ഏല്പിക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെവര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.

സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ 32-ാം എന്‍ട്രിയായി സംസ്ഥാാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമണ് ഈ നീക്കം.

ഇപ്പോള്‍ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹകരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമം വലിയ ചെറുത്ത് നില്‍പ്പിലൂടെയാണ് പരാജയപ്പെടുത്തിയത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഇടപെടണം. ഒരു പൗരനെനന്ന നിലയില്‍ താന്‍ നിയമപരമായി ഇതിനെതിരെ പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന് വാട്ട്‌സ്അപ്പ്; ‘സ്വകാര്യനയം നിര്‍ബന്ധമല്ല’

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയിലായിരുന്നു സഹകരണ മന്ത്രാലയം രൂപീകരിച്ച് വകുപ്പിന്റെ ചുമതല അമിത് ഷാക്ക് നല്‍കിയ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയറാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിത നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് ആരോപണമുയര്‍ന്നിരുന്നു. സഹകരണ പ്രസ്ഥാനങ്ങള്‍ ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് നീക്കമെന്നായിരുന്നു വിമര്‍ശനം.

കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രതികരിച്ച മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കുകയും ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയായി ഗുജറാത്തിലെ സഹകരണ മേഖല മാറ്റിയതിന്റേയും സൂത്രധാരന്‍ അമിത് ഷായാണെന്ന് തോമസ് ഐസക്ക് തന്റെ പ്രതികരണത്തില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.

Also Read: ഡല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്ക് മേധാവി നിയമസഭാസമിതിയിക്ക് മുന്നില്‍ ഹാജരാവണമെന്ന് സുപ്രീംകോടതി

തോമസ് ഐസക്ക് പറയുന്നു: ‘അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരന്‍. അമൂല്‍ കുര്യനെ പാല്‍ സഹകരണ മേഖലയില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തൊട്ടടുത്തൊരു പട്ടണത്തില്‍ ഉണ്ടായിട്ടുപോലും മോഡി തയ്യാറായില്ല എന്നതില്‍ നിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.’

‘പാര്‍ടി ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറല്‍ സംവിധാനത്തെ ഹനിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇത് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതിനു കീഴില്‍ ഒരു സംഘി എഴുതിയത് വായിക്കുക
‘ഇ.ഡി മാതൃകയില്‍ പുതിയ ഏജന്‍സി… സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുക ലക്ഷ്യം… പുതിയ ഏജന്‍സി വരുന്നത് സഹകരണ വകുപ്പിന് കീഴില്‍. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ… സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവര്‍ പെട്ടെന്ന് തന്നെ നേതൃത്വം നല്‍കും…! കാരണമെന്താണെന്ന് അറിയേണ്ടേ…? കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിച്ചു. അതിന്റെ തലൈവര്‍ അമിത് ഷായും… അണ്ണന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരീക്ഷണ ശാല അഹമ്മദാബാദിലെ സഹകരണ ബാങ്കുകളായിരുന്നു… ചുമ്മാ പറഞ്ഞന്നെ ഉള്ളു…’

‘മന്ത്രിസഭാ വിപുലീകരണത്തിനു രണ്ടുദിവസം മുമ്പാണ് പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതില്‍ അമിത് ഷായെ പ്രതിഷ്ഠിക്കുകയും ചെയ്തു. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ റിസര്‍വ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷന്‍ മതിയാകും. അതിലൂടെ വൈദ്യനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതും നമ്മള്‍ തിരസ്‌കരിച്ചതുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകും. ‘

‘ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകള്‍ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളില്‍ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്‌ഡ്രോവല്‍ സ്ലിപ്പേ പാടുള്ളൂ. കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. പ്രാഥമിക സഹകരണ ബാങ്കുകള്‍ സംബന്ധിച്ച ഈ പറഞ്ഞ നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. എന്നാല്‍ പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തില്‍ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ചു കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങള്‍ ഞാന്‍ ഉദ്ദരിച്ച കമന്റിലുണ്ട്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണം.’

Also Read: അഫ്ഗാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ-ഇറാന്‍ ചര്‍ച്ച ; ഇബ്രാഹിം റെയ്‌സിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ഇന്ത്യക്ക് ക്ഷണം

Next Story