ആദ്യഘട്ടത്തില്‍ 2.17 ലക്ഷം പേര്‍ക്ക് വാക്സിന്; സംസ്ഥാനത്തിന് നല്‍കുക 4.35 ലക്ഷം ഡോസെന്ന് കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം ഡോസ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്. ഇതോടെ കേരളത്തിലെ 2.17 ലക്ഷം പേര്‍ക്ക് വാക്സിനേഷന് ലഭിക്കുമെന്ന് വ്യക്തമായി. കൊവിഡിനെ പ്രതിരോധിക്കാന്‍ രണ്ട് ഡോസ് വാക്സിനാണ് ഒരാള്‍ സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുമ്പോഴാണ് രണ്ടാമത്തെ കുത്തിവെയ്പ് എടുക്കേണ്ടത്. 4,35,500 ഡോസ് വാക്സിന് കൊണ്ട് 2,17,750 ലക്ഷം പേര്‍ക്ക് കുത്തിവെയ്പെടുക്കാന്‍ സാധിക്കും. രാജ്യത്തെ കൊവിഡ് വാക്സിന് വിതരണത്തിനായി ആദ്യ ലോഡുകള്‍ പുലര്‍ച്ചെ പുറപ്പെട്ടിട്ടുണ്ട്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് […]

സംസ്ഥാനത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം ഡോസ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്. ഇതോടെ കേരളത്തിലെ 2.17 ലക്ഷം പേര്‍ക്ക് വാക്സിനേഷന് ലഭിക്കുമെന്ന് വ്യക്തമായി. കൊവിഡിനെ പ്രതിരോധിക്കാന്‍ രണ്ട് ഡോസ് വാക്സിനാണ് ഒരാള്‍ സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുമ്പോഴാണ് രണ്ടാമത്തെ കുത്തിവെയ്പ് എടുക്കേണ്ടത്. 4,35,500 ഡോസ് വാക്സിന് കൊണ്ട് 2,17,750 ലക്ഷം പേര്‍ക്ക് കുത്തിവെയ്പെടുക്കാന്‍ സാധിക്കും.
രാജ്യത്തെ കൊവിഡ് വാക്സിന് വിതരണത്തിനായി ആദ്യ ലോഡുകള്‍ പുലര്‍ച്ചെ പുറപ്പെട്ടിട്ടുണ്ട്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്സിന് കൊണ്ട് പോകുന്നത്. നാല് പ്രധാന ഹബുകളിലാണ് ഇന്ന് വാക്സിന് എത്തുക. ഈ മാസം ആദ്യമായിരുന്നു കൊവിഷീല്‍ഡ് വാക്സിനും കോവാക്സിനും ഇന്ത്യാ ഡ്രഗ് കണ്ട്രോളിന്റെ അനുമതി ലഭിച്ചത്. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട വാക്സിനേഷന് തുടങ്ങുക.
5.60 കോടി ഡോസ് കൊവീഷീല്‍ഡ് വാക്സിന് വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു ഡോസിന് 200 രൂപ നിരക്കില്‍ ഏപ്രില്‍ മാസത്തിലായിരിക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന് വാങ്ങുക. ഇതിനകം 1.10 കോടി കൊവിഡ് വാക്സിനാണ് ഇതിനകം വാങ്ങിയത്. ഇതിന് പുറമേ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ 4.50 കോടി ഡോസ് വാക്സിന് കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംസ്ഥാനങ്ങളിലെ കൊവിഡ്19 സാഹചര്യം വിലയിരുത്തുന്നതിനൊപ്പം വാക്സിന് വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നുയ
ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ്പിനുള്ള ചെലവ് സംസ്ഥാനങ്ങള്‍ അല്ല കേന്ദ്രമാകും വഹിക്കുക എന്ന് അദ്ദേഹം അറിയിച്ചു. മഹാമാരിക്കെതിരെ പോരാടുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണെന്നും മോദി സൂചിപ്പിച്ചു.
ആദ്യഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 3 കോടി മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും പ്രതിരോധ കുത്തിവയ്പ് നല്‍കുക. രണ്ടാം ഘട്ടത്തില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള 50 വയസ്സിന് മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജന പ്രതിനിധികള്‍ പിന്നീട് മാത്രമേ പരിഗണനയില്‍ വരൂ എന്നും മോദി പ്രസ്താവിച്ചു.
അടിയന്തിര ഉപയോഗത്തിനായി രണ്ട് കൊറോണ വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യ ആശയവിനിമയമായിരുന്നു ഇത്.