‘മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും ലഭ്യമാക്കും’; മുട്ട ഉല്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
മുട്ട ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ് കേരള പൗൾട്രി വികസന കോർപ്പറേഷൻ വഴി ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കെപ്കോ ആശ്രയ പദ്ധതിയുടെ അലയമൺ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘മുട്ട, ഇറച്ചി തുടങ്ങിയവയ്ക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വർധിപ്പിക്കുകയാണ് കേപ്കോയുടെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യം. വിധവകളായ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് കൈ സഹായമെന്ന നിലയിലാണ് കെപ്കോ […]
6 July 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുട്ട ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ് കേരള പൗൾട്രി വികസന കോർപ്പറേഷൻ വഴി ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കെപ്കോ ആശ്രയ പദ്ധതിയുടെ അലയമൺ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘മുട്ട, ഇറച്ചി തുടങ്ങിയവയ്ക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വർധിപ്പിക്കുകയാണ് കേപ്കോയുടെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യം. വിധവകളായ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് കൈ സഹായമെന്ന നിലയിലാണ് കെപ്കോ ആശ്രയ പദ്ധതി നടത്തിവരുന്നത്. പദ്ധതിയിലൂടെ മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും ഓരോ ഗുണഭോക്താവിനും ലഭ്യമാക്കും. ആവശ്യത്തിനുള്ള മുട്ട ലഭിക്കുന്നതിനൊപ്പം ചെറിയ വരുമാനം കൂടി ഉറപ്പാക്കാനാകും’
അലയമൺ ഗ്രാമപഞ്ചായത്തിലെ 1244 വിധവകളായ ഗുണഭോക്താക്കൾക്കാണ് കെപ്കോ ആശ്രയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു ഗുണഭോക്താവിന് 10 കോഴിയും മൂന്ന് കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഒരു ഗുണഭോക്താവിന് 1400 രൂപ വെച്ച് 17,41,600 രൂപയാണ് മൊത്തം ചെലവെന്നും അവർ വ്യക്തമാക്കി.
അലയമൺ ഗ്രാമ പഞ്ചായത്തിലെ 11 വാർഡുകളിലൂടെ കടന്നു പോകുന്ന ആലഞ്ചേരി – ഓന്തുപച്ച റോഡിന്റെ നിർമാണം, പുത്തയം സ്റ്റേഡിയം നവീകരണം, ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഹസീന മനാഫ് മന്ത്രിക്ക് നിവേദനം നൽകി.
- TAGS:
- J Chinju Rani
- LDF