Top

‘പേടിപ്പിക്കാനൊന്നും നോക്കണ്ട, മൂന്നാം തരംഗം വരാതിരിക്കാന്‍ വ്യാപാരികളുടെ പൂര്‍ണ പിന്തുണ’; ടി നസ്‌റുദ്ദീന്‍

കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മറുപടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. നായനാര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള കാലഘട്ടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചകളുണ്ടായിട്ടുണ്ടെന്നും പേടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാ്ക്കി. മൂന്നാം തരംഗം വരാതിരിക്കാന്‍ ഏത് വിധത്തിലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”സര്‍ക്കാരുമായി സമരം ചെയ്യാനില്ല. അത്തരത്തിലൊരു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വിഷയത്തില്‍ ഞങ്ങള്‍ക്കില്ല. നസീറുദ്ദീനെ ഭീഷണിപ്പെടുത്താന്‍, നായനാരുടെ കാലത്താണ് സംഘടന രൂപീകരിക്കുന്നത്. ഇപ്പോള്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. എക്കാലത്തെയും […]

18 July 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പേടിപ്പിക്കാനൊന്നും നോക്കണ്ട, മൂന്നാം തരംഗം വരാതിരിക്കാന്‍ വ്യാപാരികളുടെ പൂര്‍ണ പിന്തുണ’; ടി നസ്‌റുദ്ദീന്‍
X

കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മറുപടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. നായനാര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള കാലഘട്ടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചകളുണ്ടായിട്ടുണ്ടെന്നും പേടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാ്ക്കി. മൂന്നാം തരംഗം വരാതിരിക്കാന്‍ ഏത് വിധത്തിലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”സര്‍ക്കാരുമായി സമരം ചെയ്യാനില്ല. അത്തരത്തിലൊരു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വിഷയത്തില്‍ ഞങ്ങള്‍ക്കില്ല. നസീറുദ്ദീനെ ഭീഷണിപ്പെടുത്താന്‍, നായനാരുടെ കാലത്താണ് സംഘടന രൂപീകരിക്കുന്നത്. ഇപ്പോള്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. എക്കാലത്തെയും മുഖ്യമന്ത്രിമാരുമായും നോട്ടീസുകളും ഡിമാന്‍ഡുകളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഞങ്ങളെ പേടിപ്പിക്കാനൊന്നും നോക്കണ്ട. പുതിയ കാലത്തെ കുട്ടികളും സംഘടനയ്‌ക്കൊപ്പമുണ്ട്.

കൊവിഡ് കാലഘട്ടത്തില്‍ മൂന്നാം തരംഗം വരാതിരിക്കാന്‍ വ്യാപാരികള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയൂ. വ്യാപാരികളുടെ പൂര്‍ണ പിന്തുണ ഞാന്‍ ഉറപ്പാക്കി തരാം. നൂറ് ശതമാനം പിന്തുണയും ഉറപ്പു തരും. നാടിന്റെ ശൈലി അനുസരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് അഭിപ്രായം.”

ടി നസറുദ്ദീന്‍
Next Story