Top

സക്‌സേനയ്ക്കും ശ്രീശാന്തിനും ഒഴികെ എല്ലാവര്‍ക്കും ‘തല്ല്’; വിജയ് ഹസാരെയില്‍ കേരളം തോല്‍വി മണക്കുന്നു

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ കര്‍ണാടക വിജയത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക ഒരു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ കേരളം 277 റണ്‍സെടുത്തിരുന്നു. 15 ഓവറുകള്‍ ശേഷിക്കെ കര്‍ണാടകയ്ക്ക് വിജയിക്കാന്‍ 66 റണ്‍സ് കൂടി മതിയാവും. 88 റണ്‍സുമായി ഐപിഎല്‍ സ്റ്റാര്‍ ദേവ്ദത്ത് പടിക്കലും 61 റണ്ഡസുമായി സിദ്ധാര്‍ത്ഥ് കെ.വിയുമാണ് ക്രീസില്‍. എസ് ശ്രീശാന്തും ജലജ് സക്‌സേനയും ഒഴികെ പന്തെറിഞ്ഞ എല്ലാവരും കണക്കിന് റണ്‍സ് വിട്ടുനല്‍കുകയാണ്. 9 ഓവര്‍ പന്തെറിഞ്ഞ സക്‌സേന 31 […]

26 Feb 2021 4:51 AM GMT

സക്‌സേനയ്ക്കും ശ്രീശാന്തിനും ഒഴികെ എല്ലാവര്‍ക്കും ‘തല്ല്’; വിജയ് ഹസാരെയില്‍ കേരളം തോല്‍വി മണക്കുന്നു
X

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ കര്‍ണാടക വിജയത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക ഒരു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ കേരളം 277 റണ്‍സെടുത്തിരുന്നു. 15 ഓവറുകള്‍ ശേഷിക്കെ കര്‍ണാടകയ്ക്ക് വിജയിക്കാന്‍ 66 റണ്‍സ് കൂടി മതിയാവും. 88 റണ്‍സുമായി ഐപിഎല്‍ സ്റ്റാര്‍ ദേവ്ദത്ത് പടിക്കലും 61 റണ്ഡസുമായി സിദ്ധാര്‍ത്ഥ് കെ.വിയുമാണ് ക്രീസില്‍.

എസ് ശ്രീശാന്തും ജലജ് സക്‌സേനയും ഒഴികെ പന്തെറിഞ്ഞ എല്ലാവരും കണക്കിന് റണ്‍സ് വിട്ടുനല്‍കുകയാണ്. 9 ഓവര്‍ പന്തെറിഞ്ഞ സക്‌സേന 31 റണ്‍സ് വിട്ടുനല്‍കി 1 വിക്കറ്റ് നേടിയിട്ടുണ്ട്. 6 ഓവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 3.83 ഇക്കണോമിയില്‍ 23റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയിരിക്കുന്നത്. കര്‍ണാടക നായകന്‍ സമര്‍ത്ഥ് (62) അര്‍ധസെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച ആത്മവിശ്വാസത്തിലാണ് കേരളം കര്‍ണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ടോസ് നഷ്ടമായത് സച്ചിന്‍ ബേബിക്കും സംഘത്തിനും തിരിച്ചടിയായി.

സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ മിന്നും ഫോമിലുള്ള റോബിന്‍ ഉത്തപ്പ പുറത്തായി. പിന്നാലെ കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണും കൂടാരം കയറിയതോടെ കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിഷ്ണു വിനോദ് (29) വത്സല്‍ സഖ്യം 59 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വിഷ്ണുവിന് പിന്നാലെയെത്തിയ സച്ചിന്‍ ബേബിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെ കേരളം മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

ജലജ് സക്സേന (5), എം ഡി നിതീഷ് (0), എസ് മിഥുന്‍ (13) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായില്ല. കര്‍ണാടകയ്ക്ക് വേണ്ടി മിഥുന്‍ അഞ്ചും പ്രസിദ്ധ് കൃഷ്ണ രണ്ടും ഗോപാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Next Story

Popular Stories