പ്രതീക്ഷകളേറി, ഇത്തവണ അസഹ്റുദ്ദീന് പൂജ്യനായി; ഡല്‍ഹിക്കെതിരെ കേരളത്തിന് മോശം തുടക്കം
സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് മോശം തുടക്കം. നായകന് ശിഖര്‍ ധവാന്റെ (48 പന്തില്‍ 77 റണ്‍സിന്റെ) അര്‍ധസെഞ്ചറിയുടെ ബലത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹി 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 2 വിക്കറ്റുകള്‍ നഷ്ടമായി.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന് ബേബിയുമാണ് റോബിന് ഉത്തപ്പയുമാണ് ക്രീസില്‍. കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് അസഹ്റുദ്ദീന് ഇത്തവണ പൂജ്യനായി മടങ്ങി. ഇന്ത്യന്‍ താരം ഇഷാന്ത് […]

സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് മോശം തുടക്കം. നായകന് ശിഖര്‍ ധവാന്റെ (48 പന്തില്‍ 77 റണ്‍സിന്റെ) അര്‍ധസെഞ്ചറിയുടെ ബലത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹി 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് 2 വിക്കറ്റുകള്‍ നഷ്ടമായി.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന് ബേബിയുമാണ് റോബിന് ഉത്തപ്പയുമാണ് ക്രീസില്‍.
കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് അസഹ്റുദ്ദീന് ഇത്തവണ പൂജ്യനായി മടങ്ങി. ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയാണ് അസഹ്റിനെ പുറത്താക്കിയത്. അസ്ഹറുദ്ദീന് പിന്നാലെ ക്രീസിലെത്തിയ നായകന് സഞ്ജു സാസംണും നിലയുറപ്പിക്കുന്നതിന് മുന്‍പ് തന്നെ പുറത്തായി. 10 പന്തില്‍ നിന്ന് 16 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത് പഴികേട്ട ശ്രീശാന്ത് ഇത്തവണ രണ്ട് വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്, നിതീഷ് റാണ എന്നിവരുടെ വിക്കറ്റുകളാണ് ശ്രീശാന്ത് സ്വന്തമാക്കിയത്. സുധീഷ് മിഥുന്, കെ.എം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.