Top

തോല്‍വിയുടെ ആഘാതം മാറ്റാന്‍ കേരളം നാളെ ഇറങ്ങും; ശ്രീശാന്തിനും സഞ്ജുവിനും നിര്‍ണായക മത്സരം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നാളെ ബീഹാറിനെ നേരിടും. രാവിലെ 9 മണിക്ക് ബംഗളൂരുവിലെ ആലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലാണ് കേരളം. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടി മുന്നേറിയ കേരളത്തെ കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടക 9 വിക്കറ്റിന് തകര്‍ത്തിരുന്നു. നാളെ ബീഹാറിനെ തോല്‍പ്പിച്ച് പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാനാണ് സച്ചിന്‍ ബേബിയും സംഘവും ശ്രമിക്കുക. ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തി എസ്. ശ്രീശാന്തിന് നിര്‍ണായക മത്സരമായിരിക്കും നാളെ. […]

27 Feb 2021 9:58 AM GMT

തോല്‍വിയുടെ ആഘാതം മാറ്റാന്‍ കേരളം നാളെ ഇറങ്ങും; ശ്രീശാന്തിനും സഞ്ജുവിനും നിര്‍ണായക മത്സരം
X

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നാളെ ബീഹാറിനെ നേരിടും. രാവിലെ 9 മണിക്ക് ബംഗളൂരുവിലെ ആലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലാണ് കേരളം. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടി മുന്നേറിയ കേരളത്തെ കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടക 9 വിക്കറ്റിന് തകര്‍ത്തിരുന്നു. നാളെ ബീഹാറിനെ തോല്‍പ്പിച്ച് പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാനാണ് സച്ചിന്‍ ബേബിയും സംഘവും ശ്രമിക്കുക.

ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തി എസ്. ശ്രീശാന്തിന് നിര്‍ണായക മത്സരമായിരിക്കും നാളെ. ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ മുന്‍ ഇന്ത്യന്‍ ബൗളര്‍ക്ക് കഴിഞ്ഞിട്ടില്ല. സഞ്ജു സാംസണിന്റെ കാര്യവും സമാനമാണ്. ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരത കൈവരിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. നേരത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും കാര്യമായൊന്നും ചെയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സാധിച്ചിരുന്നില്ല.

സാധ്യത കേരളാ ടീം: റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സഞ്ജു സാസംൺ, മുഹമ്മദ് അസ്ഹറുദ്ദീൻ(വിക്കറ്റ് കീപ്പർ), സച്ചിൻ ബേബി(നായകൻ), ജലജ് സക്‌സേന, റോജിത് കെ.ജെ, നിധീഷ് എം.ഡി, ബേസിൽ എൻ.പി, വത്സൽ, എസ്. ശ്രീശാന്ത്‌

Next Story

Popular Stories