കൊവിഡ് പ്രതിസന്ധി; കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിക്കും മുകളില്‍; അഞ്ചര ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി
കൊവിഡ് കാലത്ത് കേരളത്തിലെ തൊഴിലില്ലായ്മയില്‍ കുത്തനെ വര്‍ധനവ്. 2020 ജൂണിലെ കണക്കു പ്രകാരം 27.3 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. കൊവിഡ് കാലത്തിനു മുമ്പ് 16.3 ശതമാനമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ ശരാശരിക്കു മേലെയാണ് കേരളത്തിലെ തൊഴിലില്ലായ്മ. 20.8 ശതമാനമാണ് ദേശീയ തൊഴിലില്ലായ്മ നിരക്ക്. 9.1 ശതമാനമായിരുന്നു കൊവിഡ് കാലത്തിനു മുമ്പ് ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ തൊഴില്‍ സര്‍വേ പ്രകാരം കണ്ടെത്തിയ കണക്കാണിത്. പ്രവാസികളുടെ മടങ്ങിവരവ്, […]
20 Jun 2021 11:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് കാലത്ത് കേരളത്തിലെ തൊഴിലില്ലായ്മയില്‍ കുത്തനെ വര്‍ധനവ്. 2020 ജൂണിലെ കണക്കു പ്രകാരം 27.3 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. കൊവിഡ് കാലത്തിനു മുമ്പ് 16.3 ശതമാനമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്.
ദേശീയ ശരാശരിക്കു മേലെയാണ് കേരളത്തിലെ തൊഴിലില്ലായ്മ. 20.8 ശതമാനമാണ് ദേശീയ തൊഴിലില്ലായ്മ നിരക്ക്. 9.1 ശതമാനമായിരുന്നു കൊവിഡ് കാലത്തിനു മുമ്പ് ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ തൊഴില്‍ സര്‍വേ പ്രകാരം കണ്ടെത്തിയ കണക്കാണിത്.
പ്രവാസികളുടെ മടങ്ങിവരവ്, സ്ഥാപനങ്ങളിലെ പിരിച്ചു വിടല്‍, സ്വയം തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ പോയത് എന്നിവയാണ് തൊഴിലില്ലായമ വര്‍ധനവിന് പ്രധാന കാരണമായത്. കൊവിഡ് പ്രതിസന്ധികാരണം കേരളത്തിലേക്ക് നടങ്ങിയ പ്രവാസികളുടെ എണ്ണം ഇതുവരെ 8.43 ലക്ഷമാണ്. ഇതില്‍ 5.52 ലക്ഷത്തിനും തൊഴില്‍ നഷ്ടമായെന്നാണ് വിലയിരുത്തല്‍.
ഒരു വര്‍ഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 2020 മാര്‍ച്ചില്‍ എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ 34.24 ലക്ഷമായിരുന്നെങ്കില്‍ 2021 മെയ് 31 വരെ ഇത് 37.21 ലക്ഷമായി.