Top

ജിഎസ്ടി: 915 കോടി നഷ്ടപരിഹാരം എത്തി; ഏപ്രില്‍-ജൂലൈയില്‍ മാത്രം കേന്ദ്രം തരാനുള്ളത് 7077 കോടി

സംസ്ഥാനന്തര വ്യാപാര ഇടപാടിലൂടെ(ഐജിഎസ്ടി) സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയും ഇതുവരെ ലഭിച്ചിട്ടില്ല. അത് അടുത്തയാഴ്ച്ച ഖജനാവിലെത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഇത് 832 കോടി രൂപയോളം വരും.

6 Oct 2020 9:37 PM GMT

ജിഎസ്ടി: 915 കോടി നഷ്ടപരിഹാരം  എത്തി; ഏപ്രില്‍-ജൂലൈയില്‍ മാത്രം കേന്ദ്രം തരാനുള്ളത് 7077 കോടി
X

കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള ചരക്ക് സേവന നികുതി(ജിഎസ്ടി) നഷ്ടപരിഹാരത്തിന്റെ വകയില്‍ കേരളത്തിന്റെ അക്കൗണ്ടില്‍ ആകെ എത്തിയത് 915 കോടി മാത്രം. ജിഎസ്ടി നഷ്ടപരിഹാരം നീളുന്നത് മൂലം സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഏപ്രില്‍ മുതല്‍ ജൂലൈ വരെ മാത്രം 7077 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ളത്. ബാക്കി തുക നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം ഈ മാസം 12ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരിക്കുകയാണ്.

തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ വാഗ്ദാനം ചെയ്ത തുകയായ 915 കോടി രൂപയാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഖജനാവിലേക്ക് എത്തിയത്. ജിഎസ്ടി നഷ്ടപരിഹാരഫണ്ടിലേക്ക് ഈ വര്‍ഷം സമാഹരിച്ചതില്‍ കേരളത്തിന്റെ വിഹിതമാണ് ഈ തുക. സംസ്ഥാനന്തര വ്യാപാര ഇടപാടിലൂടെ(ഐജിഎസ്ടി) സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയും ഇതുവരെ ലഭിച്ചിട്ടില്ല. അത് അടുത്തയാഴ്ച്ച ഖജനാവിലെത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഇത് 832 കോടി രൂപയോളം വരും.


അതേസമയം ജിഎസ്ടി നഷ്ടം നികത്താന്‍ ആര് വായ്പ്പയെടുക്കണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുമ്പോള്‍ ജിഎസ്ടി കൗണ്‍സിലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. നഷ്ടം നികത്താന്‍ കേന്ദ്രം തന്നെ വായ്പയെടുക്കണമെന്ന നിലപാടില്‍ കേരളമുള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്.

Next Story

Popular Stories