‘ലക്ഷദ്വീപിലെ സമാധാനജീവിതം തകര്‍ക്കരുത്’; പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എസ്എഫ്ഐയും കെഎസ്.യുവും എംഎസ്എഫും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധസമരങ്ങള്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്.യുവും എംഎസ്എഫും രംഗത്ത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐ പ്രസ്താവന: മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിന് ശേഷം പ്രഫുല്‍ .കെ .പട്ടേല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്ട്രേറ്റര്‍ ചുമതല എടുത്തതിന് ശേഷം ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് […]
23 May 2021 5:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധസമരങ്ങള്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്.യുവും എംഎസ്എഫും രംഗത്ത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രസ്താവന: മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിന് ശേഷം പ്രഫുല്‍ .കെ .പട്ടേല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്ട്രേറ്റര്‍ ചുമതല എടുത്തതിന് ശേഷം ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ചാണ് തുടര്‍ച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

വര്‍ഗ്ഗീയപരമായ അജണ്ടകളാണ് അദ്ദേഹം ചുമതല ഏറ്റെടുത്തതിന് ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ജനതയുടെ ഭീഷണിയായി മാറിയ ഇദ്ദേഹത്തിനെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും, ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറാന് തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന് ദേവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

