Top

ഉദ്‌ഘാടനത്തിനു തയ്യാറായി തൊണ്ണൂറ് സ്‌കൂൾ കെട്ടിടങ്ങൾ, ശിലാസ്ഥാപനത്തിനൊരുങ്ങി അമ്പത്തിനാലും; മികവിന്റെ കേന്ദ്രങ്ങളാകാൻ പൊതുവിദ്യാലയങ്ങൾ

സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായി പുതിയതായി നിർമ്മിച്ച 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഒക്ടോബർ മൂന്ന് ശനിയാഴ്ച്ച നടക്കും. കിഫ്ബിയുടെ ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ 24 സ്‌കൂൾ കെട്ടിടങ്ങളും, നബാർഡിന്റെ സഹായത്തോടെ 4 ഉം, പ്ലാൻ ഫണ്ടിന്റെ ഭാഗമായി 62 ഉം സ്‌കൂൾ കെട്ടിടങ്ങൾ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് സ്‌കൂളിൽ കെട്ടിടങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം നടക്കുക.

2 Oct 2020 2:35 AM GMT

ഉദ്‌ഘാടനത്തിനു തയ്യാറായി തൊണ്ണൂറ് സ്‌കൂൾ കെട്ടിടങ്ങൾ, ശിലാസ്ഥാപനത്തിനൊരുങ്ങി അമ്പത്തിനാലും; മികവിന്റെ കേന്ദ്രങ്ങളാകാൻ പൊതുവിദ്യാലയങ്ങൾ
X

സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായി പുതിയതായി നിർമ്മിച്ച 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഒക്ടോബർ മൂന്ന് ശനിയാഴ്ച്ച നടക്കും. കിഫ്ബിയുടെ ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ 24 സ്‌കൂൾ കെട്ടിടങ്ങളും, നബാർഡിന്റെ സഹായത്തോടെ 4 ഉം, പ്ലാൻ ഫണ്ടിന്റെ ഭാഗമായി 62 ഉം സ്‌കൂൾ കെട്ടിടങ്ങൾ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് സ്‌കൂളിൽ കെട്ടിടങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം നടക്കുക.

അതോടൊപ്പം തന്നെ 54 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും അന്ന് തന്നെ രാവിലെ 10.30 ക്ക് നടക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , സ്‌പീക്കർ പി രാമകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ചടങ്ങിൽ മുഖ്യ പ്രഭാഷകൻ ആയിരിക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നത്. കിഫ്‌ബിയുടെ 5 കോടി ധനസഹായത്തോടെ 56 വിദ്യാലയങ്ങളും, 3 കോടി ധനസഹായത്തോടെ 15 വിദ്യാലയങ്ങളും ആണ് ഇതുവരെ ഉദ്‌ഘാടനം ചെയപെട്ടു മികച്ച നിലയിൽ പ്രവർത്തിക്കുന്നത്.

Next Story