നീതി ആയോഗിന്റെ എസ്ഡിജി സൂചികയില്‍ കേരളം ഒന്നാമത്; സാമൂഹ്യ സാഹചര്യം മികച്ചതെന്ന് വിലയിരുത്തല്‍; ബീഹാര്‍ ഏറ്റവും പിന്നില്‍
തമിഴ്നാടും ഹിമാചല്‍ പ്രദേശുമാണ് സൂചികയില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളും 74 പോയിന്റുകള്‍ നേടി.
3 Jun 2021 2:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യം വിലയിരുത്തിക്കൊണ്ടുള്ള നീതി ആയോഗിന്റെ സസ്റ്റെയിനബിള്‍ ഡവലെപ്മെന്റ് ഗോള്‍സ്( എസ്ഡിജി) സൂചികയില്‍ കേരളം ഒന്നാമത്. 2020-2021 വര്‍ഷത്തെ സാഹചര്യത്തെയും വികസനപ്രവര്‍ത്തനങ്ങളേയും വിലയിരുത്തിയപ്പോഴാണ് കേരളം റാങ്കിംഗില്‍ ഒന്നാമതെത്തിയത്. വിവിധ സൂചികകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ കേരളം 75 പോയിന്റുകള്‍ നേടി. സൂചിക പ്രകാരം ബീഹാറിലാണ് ഏറ്റവും മോശം സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുള്ളത്.
തമിഴ്നാടും ഹിമാചല്‍ പ്രദേശുമാണ് സൂചികയില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളും 74 പോയിന്റുകള്‍ നേടി. നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാറാണ് സൂചിക പുറത്തുവിട്ടത്. ബീഹാറിനൊപ്പം തന്നെ ഝാര്‍ഖണ്ഡ്, അസം മുതലായ സംസ്ഥാനങ്ങളും സൂചികയില്‍ പിന്നിലാണ്.എസ്ജിഡി സൂചിക തയ്യാറാക്കി രാജ്യത്തെ സംസ്ഥാനങ്ങളെ കൃത്യമായി റാങ്ക് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ളതാണെന്ന് രാജീവ് കുമാര്‍ പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യ നേടിയെടുക്കേണ്ടുന്ന 17 പ്രധാന ലക്ഷ്യങ്ങളും ഇതിന്റെ ഭാഗമായുള്ള സുസ്ഥിരി വികസനത്തിന് വേണ്ടുന്ന 169 മറ്റ് മാനദണ്ഡങ്ങളും മുന്‍നിര്‍ത്തിയാണ് കേരളത്തെ ഒന്നാമതായി തെരഞ്ഞെടുത്തത്. സുസ്ഥിര വികസനത്തിന് ആവശ്യമായ അന്താരാഷ്ട്ര സ്റ്റാന്‍ഡേഡുകള്‍ കണക്കിലെടുത്തുകൊണ്ട് തന്നെയാണ് നീതി ആയോഗിന്റെയും വിശകലനം നടന്നത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് നീതി ആയോഗ് ഇത്തരം സൂചിക തയ്യാറാക്കുന്നത്.
- TAGS:
- BIHAR
- Kerala
- Niti Aayog
- sdg index