മുന്‍ കേരള രഞ്ജി താരം എം സുരേഷ് കുമാര്‍ ആത്മഹത്യ ചെയ്തു
ആലപ്പുഴ: മുന്‍ കേരള താരം എം സുരേഷ് കുമാര്‍( 47) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.വിരമിച്ച ശേഷം സുരേഷ് കുമാര്‍ റെയില്‍വേയിലാണ് ജോലി ചെയ്തിരുന്നത്. 1990ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ അണ്ടര്‍ 19 ടീമിലംഗമായിരുന്നു. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിംഗ് ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കീവിസ് അണ്ടര്‍ 19 നിരക്കെതിരെ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും സുരേഷ് കുമാര്‍ കളിച്ചിട്ടുണ്ട്. ഉമ്രി എന്ന പേരിലാണ് സുരേഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്. 72 ഫസ്റ്റ് […]

ആലപ്പുഴ: മുന്‍ കേരള താരം എം സുരേഷ് കുമാര്‍( 47) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.വിരമിച്ച ശേഷം സുരേഷ് കുമാര്‍ റെയില്‍വേയിലാണ് ജോലി ചെയ്തിരുന്നത്.
1990ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ അണ്ടര്‍ 19 ടീമിലംഗമായിരുന്നു. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിംഗ് ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കീവിസ് അണ്ടര്‍ 19 നിരക്കെതിരെ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും സുരേഷ് കുമാര്‍ കളിച്ചിട്ടുണ്ട്.
ഉമ്രി എന്ന പേരിലാണ് സുരേഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1657 റണ്‍സും 196 വിക്കറ്റും നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറിയും 12 തവണ അഞ്ച് വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
മണിമോഹന്നായരുടെയും സുഭദ്രാദേവിയുടെയും മകനാണ്. ഭാര്യ: മഞ്ജു. മകന്: അതുല്‍കൃഷ്ണ.