Top

‘പരീക്ഷാ സിലബസ് രഹസ്യരേഖയല്ല’; ചോര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിഎസ്‌സി

പരീക്ഷാ സിലബസ് ചോര്‍ന്നെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം നിഷേധിച്ച് പിഎസ്‌സി. പരീക്ഷാ സിലബസ് രഹസ്യരേഖയല്ലെന്നും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും പിഎസ്.സി വ്യക്തമാക്കി. സിലബസ് ചെയര്‍മാന്‍ അംഗീകരിക്കുന്നതോടു കൂടി പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂണ്‍ മൂന്നിന് തന്നെ പരീക്ഷാ സിലബസ് പിഎസ്‌സി പുറത്തുവിട്ടതാണ്. അടുത്തദിവസം തന്നെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിശദീകരണം ഇങ്ങനെ: പരീക്ഷാ സിലബസ് രഹസ്യരേഖയല്ല..കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി […]

4 Jun 2021 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പരീക്ഷാ സിലബസ് രഹസ്യരേഖയല്ല’;   ചോര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പിഎസ്‌സി
X

പരീക്ഷാ സിലബസ് ചോര്‍ന്നെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം നിഷേധിച്ച് പിഎസ്‌സി. പരീക്ഷാ സിലബസ് രഹസ്യരേഖയല്ലെന്നും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും പിഎസ്.സി വ്യക്തമാക്കി.

സിലബസ് ചെയര്‍മാന്‍ അംഗീകരിക്കുന്നതോടു കൂടി പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂണ്‍ മൂന്നിന് തന്നെ പരീക്ഷാ സിലബസ് പിഎസ്‌സി പുറത്തുവിട്ടതാണ്. അടുത്തദിവസം തന്നെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വിശദീകരണം ഇങ്ങനെ: പരീക്ഷാ സിലബസ് രഹസ്യരേഖയല്ല..കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്. പരീക്ഷാ സിലബസ് ചെയര്‍മാന്‍ അംഗീകരിക്കുന്നതോടു കൂടി പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂണ്‍ 3ന് തന്നെ പരീക്ഷാ സിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്. അടുത്തദിവസം തന്നെ പി.എസ്.സി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പരീക്ഷാ സിലബസുകള്‍ രഹസ്യസ്വഭാവത്തോട് കൂടിയ രേഖയല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിനായി മുന്‍കൂട്ടിതന്നെ പ്രസിദ്ധീകരിച്ച്
പ്രചാരണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ പി.എസ്.സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു വിഷയമല്ല.

Next Story