Top

‘പൊലീസ് അന്വേഷണത്തില്‍ കാര്യമില്ല, സിബിഐ വരണം’; മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് സി കെ പദ്മനാഭന്‍

കണ്ണൂര്‍ പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍. മന്‍സൂര്‍ വധക്കേസ് പ്രതികള്‍ സിപിഐഎമ്മുകാരായതിനാല്‍ പൊലീസ് അന്വേഷണത്തില്‍ കാര്യമില്ലെന്ന് സി കെ പദ്മനാഭന്‍ വിമര്‍ശിച്ചു. ഇവിടെ സിബിഐ അന്വേഷണത്തിനാണ് പ്രസക്തിയുള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു. സി കെ പദ്മനാഭന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം മന്‍സൂറിന്റെ വീട്ടിലെത്തി പിതാവ് മുസ്തഫയോടും സഹോദരന്‍ മുഹ്‌സിനോടും സംസാരിച്ചു. മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. എലിക്കൊത്തന്റവിട ബിജേഷ് ആണ് അന്വേഷണസംഘത്തിന്റെ […]

13 April 2021 6:59 AM GMT

‘പൊലീസ് അന്വേഷണത്തില്‍ കാര്യമില്ല, സിബിഐ വരണം’; മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് സി കെ പദ്മനാഭന്‍
X

കണ്ണൂര്‍ പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍. മന്‍സൂര്‍ വധക്കേസ് പ്രതികള്‍ സിപിഐഎമ്മുകാരായതിനാല്‍ പൊലീസ് അന്വേഷണത്തില്‍ കാര്യമില്ലെന്ന് സി കെ പദ്മനാഭന്‍ വിമര്‍ശിച്ചു. ഇവിടെ സിബിഐ അന്വേഷണത്തിനാണ് പ്രസക്തിയുള്ളതെന്നും ബിജെപി നേതാവ് പറഞ്ഞു. സി കെ പദ്മനാഭന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം മന്‍സൂറിന്റെ വീട്ടിലെത്തി പിതാവ് മുസ്തഫയോടും സഹോദരന്‍ മുഹ്‌സിനോടും സംസാരിച്ചു.

മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. എലിക്കൊത്തന്റവിട ബിജേഷ് ആണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാള്‍ എഫ്‌ഐആറില്‍ പ്രതിപ്പട്ടികയിലുള്ളയാളല്ല. കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ മന്‍സൂറിന് വധിക്കുന്നതിന് മുന്‍പ് ഒരുമിച്ച് കൂടിയെന്ന് കരുതുന്ന സി സി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ച് ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ ഒരുമിച്ച് കൂടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങളിലുള്ള ആരേയും പ്രതി ചേര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാരോപിച്ച് മന്‍സൂറിന്റെ കുടുംബം രംഗത്തെത്തി. ദൃശ്യങ്ങളിലുള്ളവരെ കസ്റ്റഡിയിലെടുത്താല്‍ വ്യക്തത വരുമെന്നും കുടുംബം ചൂണ്ടിക്കാട്ടി.

പോളിങ്ങ് നടന്ന ഏപ്രില്‍ ആറിനാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടാകുന്നതും പിറ്റേന്ന് പുലര്‍ച്ചെ 22കാരന്‍ കൊല്ലപ്പെടുന്നതും. സംഭവത്തില്‍ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് പുതിയ വിവാദത്തിന് തിരി കൊളുത്തി. ഒളിവിലായിരുന്ന രതീഷിനെ സിപിഐഎം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. എറണാകുളം ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മന്‍സൂര്‍ വധത്തിന്റെ നേതൃത്വ ചുമതല. കേരളത്തിന് പുറത്ത് ഇലക്ഷന്‍ ഡ്യൂട്ടിയിലുള്ള ഗോപേഷ് അഗര്‍വാള്‍ തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പര്‍ജന്‍കുമാര്‍ അന്വേഷണത്തെ ഏകോപിപ്പിക്കും. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമനാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

Next Story