‘മാസ്കിടാത്തവരെ, അനാവശ്യമായി കൂട്ടംകൂടുന്നവരെ നിയമപരമായും കായികപരമായും നേരിടും’; പൊലീസ്
തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇപ്പോഴും മാസ്ക ഇടാതെയും താടിക്ക് മാസ്ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടി സ്വീകരിക്കുന്നതാണ്. പൊലീസ് ട്രോളൂടെ പറയുന്നു. സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയും ട്രോളിലുണ്ട്. ‘ഇനിയും പിടിച്ചില്ലേല്‍ കയ്യേല് നിക്കത്തില്ല. അതോണ്ടാ, മാമനോട് ഒന്നും തോന്നല്ലേ’ എന്നാണ് മീമിന്റെ […]

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇപ്പോഴും മാസ്ക ഇടാതെയും താടിക്ക് മാസ്ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടി സ്വീകരിക്കുന്നതാണ്. പൊലീസ് ട്രോളൂടെ പറയുന്നു.
സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയും ട്രോളിലുണ്ട്. ‘ഇനിയും പിടിച്ചില്ലേല്‍ കയ്യേല് നിക്കത്തില്ല. അതോണ്ടാ, മാമനോട് ഒന്നും തോന്നല്ലേ’ എന്നാണ് മീമിന്റെ അടിക്കുറിപ്പില്‍ പറയുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്.
എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.