Top

‘ആമ്പല്‍ പൂവേ…അണിയും പൂവേ…നീ അറിഞ്ഞോ’; ബൈക്കര്‍ ഭായ്ക്ക് കേരള പൊലീസിന്റെ പണി

ട്രാഫിക് നിയമലംഘനത്തിന് പൊലീസ് പിടിച്ച ഒരാള്‍ രണ്ടാമതും ട്രാഫിക് നിയമം ലംഘിച്ചാല്‍ എന്താവും സ്ഥിതി. ഇത്തരമൊരു അനുഭവം രസകരമായ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് കേരള പൊലീസ്. ഓവര്‍ സ്പീഡിനും അലക്ഷ്യമായ ഡ്രൈവിംഗിനും പൊലീസ് പിടിച്ച യുവാവ് രണ്ടാമതും സ്റ്റേഷന്‍ പരിസരത്ത് തന്റെ സൂപ്പര്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. പക്ഷെ കയ്യീന്ന് പോയി. രണ്ടാമതും പൊലീസ് പിടിക്കുകയായിരുന്നു. രണ്ട് ചാപ്റ്ററുകളായിട്ടാണ് പൊലീസ് വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ യുവാവ് ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിടിക്കുകയും ശേഷം സ്റ്റേഷനില്‍ […]

26 April 2021 10:18 PM GMT

‘ആമ്പല്‍ പൂവേ…അണിയും പൂവേ…നീ അറിഞ്ഞോ’; ബൈക്കര്‍ ഭായ്ക്ക് കേരള പൊലീസിന്റെ പണി
X

ട്രാഫിക് നിയമലംഘനത്തിന് പൊലീസ് പിടിച്ച ഒരാള്‍ രണ്ടാമതും ട്രാഫിക് നിയമം ലംഘിച്ചാല്‍ എന്താവും സ്ഥിതി. ഇത്തരമൊരു അനുഭവം രസകരമായ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് കേരള പൊലീസ്. ഓവര്‍ സ്പീഡിനും അലക്ഷ്യമായ ഡ്രൈവിംഗിനും പൊലീസ് പിടിച്ച യുവാവ് രണ്ടാമതും സ്റ്റേഷന്‍ പരിസരത്ത് തന്റെ സൂപ്പര്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. പക്ഷെ കയ്യീന്ന് പോയി. രണ്ടാമതും പൊലീസ് പിടിക്കുകയായിരുന്നു.

രണ്ട് ചാപ്റ്ററുകളായിട്ടാണ് പൊലീസ് വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ യുവാവ് ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിടിക്കുകയും ശേഷം സ്റ്റേഷനില്‍ നിന്നും ബൈക്കില്‍ ഇറങ്ങിവരുന്നതുമാണ്. തുടര്‍ന്ന് രണ്ടാമത്തെ ചാപ്റ്ററില്‍ യുവാവ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് ബൈക്കിന്റെ പിന്‍ചക്രം പൊക്കി അഭ്യാസ പ്രകടനം നടത്തുകയും തുടര്‍ന്ന് രണ്ടാമതും പൊലീസ് പിടിക്കുകയായിരുന്നു. ലൈസന്‍സും ആര്‍സി ബുക്കും റദ്ദ് ചെയ്യാനുള്ള നടപടികള്‍ പുറകെ വരുന്നുണ്ടെന്ന് വീഡിയോയില്‍ അറിയിപ്പും നല്‍കുന്നുണ്ട്.

വീഡിയിലെ രണ്ട് ചാപ്റ്ററിലുള്ളതും ഒരേ ബൈക്ക് തന്നെയാമെന്നും പൊലീസ് തന്നെ കമന്റ് ബോക്‌സിലൂടെ വ്യക്തമാക്കി.

‘ജഡ്ജസ് പ്ലീസ് നോട്ട്: വീഡിയോയിലെ രണ്ടു പാര്‍ട്ടിലെയും ബൈക്ക് ഒന്നു തന്നെയാണ്. അദ്യത്തെതില്‍ RC ബുക്കില്‍ ഉള്ള നിറത്തിന് പുറമെയുള്ള സ്റ്റിക്കര്‍ ഉണ്ടായിരുന്നു. രണ്ടാം പാര്‍ട്ടില്‍ അതില്ല’ എന്നാണ് കേരള പൊലീസ് കമന്റ് ചെയ്തത്.

Next Story