‘തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു’; ഹിറ്റായി കേരള പൊലീസ് വീഡിയോ
‘ഒരു ബൈക്കില്‍ മൂന്ന് പേര്, മാസ്ക് ഇല്ല ഹെല്‍മെറ്റ് ഇല്ല. ഇതാ വരുന്ന കേരള പൊലീസ്…സീന്‍ കോണ്ട്രോ’ സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വന്‍ ഹിറ്റാവുന്നു. ‘തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു’ എന്ന ക്യാപ്ക്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാസ്കോ ഹെല്‍മെറ്റോ ധരിക്കാതെ ഒരു ബൈക്കില്‍ പോകുന്ന മൂന്ന് പേര് പൊലീസിനെ കണ്ടതോടെ തടിതപ്പുന്നതാണ് വീഡിയോയില്‍. ഹിറ്റ്ലര്‍ സിനിമയില്‍ ജഗദീഷ് എസ്കേപ് ആവുന്ന രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. 35 സെക്കന്റ് മാത്രമാണ് […]

‘ഒരു ബൈക്കില്‍ മൂന്ന് പേര്, മാസ്ക് ഇല്ല ഹെല്‍മെറ്റ് ഇല്ല. ഇതാ വരുന്ന കേരള പൊലീസ്…സീന്‍ കോണ്ട്രോ’ സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വന്‍ ഹിറ്റാവുന്നു. ‘തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു’ എന്ന ക്യാപ്ക്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാസ്കോ ഹെല്‍മെറ്റോ ധരിക്കാതെ ഒരു ബൈക്കില്‍ പോകുന്ന മൂന്ന് പേര് പൊലീസിനെ കണ്ടതോടെ തടിതപ്പുന്നതാണ് വീഡിയോയില്‍. ഹിറ്റ്ലര്‍ സിനിമയില്‍ ജഗദീഷ് എസ്കേപ് ആവുന്ന രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. 35 സെക്കന്റ് മാത്രമാണ് വീഡിയോ.
കേരളത്തില്‍ കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
- TAGS:
- Kerala Police