Top

‘ചെറിയൊരു അശ്രദ്ധ മതി’, ബെയര്‍സ്‌റ്റോയുടെ ഹിറ്റ് വിക്കറ്റ്; കൊവിഡ് ജാഗ്രതാ നിര്‍ദേശമൊരുക്കി കേരളാ പൊലീസ്

ട്രോളന്മാരുടെ സേനയായിട്ടാണ് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗത്തിലെ ചിലരെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സാമൂഹി പ്രധാന്യമുള്ള വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ട്രോളുകളെ ഫലപ്രദമായി ഉപയോഗിക്കുന്ന രീതി സമീപ കാലത്ത് സൈബര്‍ വിഭാഗം അവംലബിക്കുന്നുണ്ട്. ഇത്തവണ ഐപിഎല്‍ മത്സരത്തിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോയുടെ ഹിറ്റ് വിക്കറ്റാണ് കൊവിഡ് ജാഗ്രതാ നിര്‍ദേശമായി പൊലീസ് ട്രോളന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്. കളിക്കളത്തിലായാലും പുറത്താണെങ്കിലും ജാഗ്രത കൈവിടരുത്. ചെറിയ അശ്രദ്ധ തിളക്കമാര്‍ന്ന ഇന്നിംഗസിന് പോലും അവസാനിപ്പിക്കുമെന്ന് കേരളാ പൊലീസ് ട്രോളില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ […]

18 April 2021 5:53 AM GMT

‘ചെറിയൊരു അശ്രദ്ധ മതി’, ബെയര്‍സ്‌റ്റോയുടെ ഹിറ്റ് വിക്കറ്റ്; കൊവിഡ് ജാഗ്രതാ നിര്‍ദേശമൊരുക്കി കേരളാ പൊലീസ്
X

ട്രോളന്മാരുടെ സേനയായിട്ടാണ് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗത്തിലെ ചിലരെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സാമൂഹി പ്രധാന്യമുള്ള വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ട്രോളുകളെ ഫലപ്രദമായി ഉപയോഗിക്കുന്ന രീതി സമീപ കാലത്ത് സൈബര്‍ വിഭാഗം അവംലബിക്കുന്നുണ്ട്. ഇത്തവണ ഐപിഎല്‍ മത്സരത്തിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോയുടെ ഹിറ്റ് വിക്കറ്റാണ് കൊവിഡ് ജാഗ്രതാ നിര്‍ദേശമായി പൊലീസ് ട്രോളന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്.

കളിക്കളത്തിലായാലും പുറത്താണെങ്കിലും ജാഗ്രത കൈവിടരുത്. ചെറിയ അശ്രദ്ധ തിളക്കമാര്‍ന്ന ഇന്നിംഗസിന് പോലും അവസാനിപ്പിക്കുമെന്ന് കേരളാ പൊലീസ് ട്രോളില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാവുന്നതിടയില്‍ പ്രതിരോധ നീക്കങ്ങളും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ശക്തമാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന സൂചനയുണ്ട്.

കോഴിക്കോട് ജില്ലയില്‍ മാസ് ടെസ്റ്റിംഗ് പൂര്‍ത്തികരിച്ചിരിക്കുകയാണ്. പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ രോഗ ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫീൽഡിൽ ആണെങ്കിലും അല്ലെങ്കിലും ജാഗ്രത പാലിക്കുക. ചെറിയ ഒരു പിഴവ് പോലും ഒരു വലിയ ഇന്നിംഗ്‌സിനെ ബാധിക്കാം. മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, അകലം പാലിക്കുക #keralapolice

Posted by Kerala Police on Sunday, April 18, 2021
Next Story

Popular Stories