
കൊല്ലം ആയൂരില്‍ വൃദ്ധന് വാഹനപരിശോധനയ്ക്കിടയില്‍ വൃദ്ധന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് പൊലീസ് മര്‍ദ്ദനമേറ്റത്. ഹെല്‍മെറ്റ് ഇല്ലാത്തതിന് പ്രൊബേഷന്‍ എസ്ഐ നജീം വൃദ്ധന്റെ മുഖത്തടിക്കുകയായിരുന്നു. എന്നാല്‍ വൃദ്ധന് മദ്യപിച്ച് ബഹളം വെച്ചതിനാണ് മര്‍ദ്ദിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
ആയൂരില്‍ വാഹനപരിശോധന നടത്തുന്ന പൊലീസ് ഹെല്‍മറ്റോ മറ്റ് രേഖകളോ ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന രാമാനന്ദനെയും ഒപ്പമുളളയാളെയും തടഞ്ഞുനിര്‍ത്തുകയായിരുന്നു. പൊലീസ് വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുത്തപ്പോള്‍ രാമാനന്ദന്‍ അത് ചോദ്യം ചെയ്തതോടെയാണ് പൊലീസ് പ്രകോപിതരാകുന്നത്. ഇയാള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസുകാര്‍ പറയുന്നു. ഹൃദ്രോഗിയായ രാമാനന്ദനെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- TAGS:
- Kerala Police
Next Story