Top

‘മതം കലര്‍ത്തിയുള്ള കുത്തിത്തിരിപ്പ് കേരളത്തില്‍ വേണ്ട’; നവീന്‍-ജാനകി ചുവടുകളില്‍ വര്‍ഗീയ ‘കണ്ടെത്തിയവര്‍ക്കെതിരെ’ മീശപിരിച്ച് പൊലീസും

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറിയ രണ്ടുപേരാണ് ജാനകി ഓംകുമാറും നവീന്‍ റസാഖും. കേരളം ഒന്നടങ്കം മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇരുവരുടെയും മിന്നും ചുവടുകള്‍ക്ക് കൈയ്യടിച്ചപ്പോള്‍ ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഡാന്‍സു കളിച്ചവരുടെ മതം അന്വേഷിച്ച് പോയ സംഘപരിവാര്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന വര്‍ഗീയ ഉപദേശവും നല്‍കി. ഇതോടെ നവീനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലുള്ള പ്രമുഖര്‍ രംഗത്തുവന്നു. മതം തലയ്ക്ക് പിടിച്ച ഭ്രാന്തന്മാരാണ് ഇത്തരം ചിന്തകള്‍ പങ്കുവെക്കുന്നതെന്ന് […]

10 April 2021 5:44 AM GMT

‘മതം കലര്‍ത്തിയുള്ള കുത്തിത്തിരിപ്പ് കേരളത്തില്‍ വേണ്ട’; നവീന്‍-ജാനകി ചുവടുകളില്‍ വര്‍ഗീയ ‘കണ്ടെത്തിയവര്‍ക്കെതിരെ’ മീശപിരിച്ച് പൊലീസും
X

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരങ്ങളായി മാറിയ രണ്ടുപേരാണ് ജാനകി ഓംകുമാറും നവീന്‍ റസാഖും. കേരളം ഒന്നടങ്കം മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇരുവരുടെയും മിന്നും ചുവടുകള്‍ക്ക് കൈയ്യടിച്ചപ്പോള്‍ ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഡാന്‍സു കളിച്ചവരുടെ മതം അന്വേഷിച്ച് പോയ സംഘപരിവാര്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്ന വര്‍ഗീയ ഉപദേശവും നല്‍കി. ഇതോടെ നവീനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലുള്ള പ്രമുഖര്‍ രംഗത്തുവന്നു. മതം തലയ്ക്ക് പിടിച്ച ഭ്രാന്തന്മാരാണ് ഇത്തരം ചിന്തകള്‍ പങ്കുവെക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു.

ALSO READ: ‘വെണ്ടക്കയില്‍ ഇക്ക ഉണ്ട് അടുക്കളയിലെ സ്ത്രീകള്‍ സൂക്ഷിക്കുക’; സംഘപരിവാറിന്റെ ‘പ്രമുഖ’ വക്കീലിനെതിരെ ട്രോള്‍പൂരം

ജാനകിയുടെയും നവീന്റെയും ഡാന്‍സിനെ ആദ്യമായി വര്‍ഗീയവത്കരിച്ചത് സംഘപരിവാര്‍ സഹയാത്രികനും അഡ്വക്കേറ്റുമായി കൃഷ്ണ രാജായിരുന്നു. കേരള സമൂഹം ഒന്നടങ്കം ഇയാളുടെ പ്രചരണം തെറ്റാണെന്ന് വിലയിരുത്തിയതിന് പിന്നാലെ വീണ്ടും വര്‍ഗീയ പോസ്റ്റുമായി കൃഷ്ണ രാജ് രംഗത്തുവന്നു. അതേസമയം വിമര്‍ശനങ്ങള്‍ ശക്തമായതോടെ കൃഷ്ണ രാജിനെ തള്ളി ഹിന്ദു പരിഷത്ത് നേതാവായ ശശികലയും ബിജെപി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാര്യരും രംഗത്തുവന്നു. സംഘ്പരിവാറിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായം രൂപപ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ALSO READ: നിലവിളക്കുമായി റാസ്പുട്ടിന്‍ ഡാന്‍സുമായി വിദ്യാര്‍ത്ഥിനി: വിദ്വേഷ വിരുദ്ധ ക്യാമ്പയിന്‍ ശക്തം; പിള്ളേരെ ഒന്ന് തോണ്ടി നോക്കിയതാ, എല്ലാവരും കൂടിയങ്ങ് മാന്തിയെന്ന് സോഷ്യല്‍ മീഡിയ

സംഘപരിവാറിന്റെ അഭിപ്രായമല്ല ഇതെന്നും സംഘത്തെ തകര്‍ക്കാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനെടെ മില്‍മ്മയും നവീനും ജാനകിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഇറക്കി. ഒരുവശത്ത് വര്‍ഗീയ ചിന്തകള്‍ ഉയര്‍ന്നെങ്കിലും കൂട്ടായ ശ്രമത്തിലൂടെ സോഷ്യല്‍ മീഡിയ വിദ്വേഷ പ്രചരണത്തെ ചെറുത്തു തോല്‍പ്പിച്ചുവെന്ന് വേണം പറയാന്‍.

ALSO READ: ‘സൗഹൃദങ്ങളില്‍ മതം കാണരുത്, കയറ്റുകയുമരുത്’; ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായിരിക്കട്ടെയെന്ന് കെ പി ശശികല

കോലാഹലങ്ങള്‍ അടങ്ങുന്നതിനിടെയാണ് കേരളാ പോലീസും വിഷയത്തില്‍ ഇടപെട്ടത്. ട്രോളുകള്‍ക്ക് പേരുകേട്ട കേരളാ പൊലീസിന്റെ പേജിലൂടെയാണ് സേന നിലപാട് വ്യക്തമാക്കിയത്. വര്‍ഗീയത പറയുന്നവരെ കേരളം ചെറുക്കുമെന്ന സൂചന നല്‍കുന്ന മീമാണ് ഇതിനായി പൊലിസ് ഉപയോഗിച്ചത്. സാള്‍ട്ട് പെപ്പറില്‍ നടന്‍ ബാബുരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് മീമില്‍ കേരളത്തിന്റെ പ്രതിനിധിയായി കാണിച്ചിരിക്കുന്നത്. എന്തായാലും വര്‍ഗീയിതയ്‌ക്കെതിരെ നിലപാടെടുത്ത പൊലീസിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.

വേറൊന്നും പറയാനില്ല 🤷‍ #keralapolice #viral_dance

Posted by Kerala Police on Saturday, 10 April 2021

ALSO READ: ‘വെറുക്കാനാണ് ഉദേശമെങ്കില്‍ ചെറുക്കാനാണ് തീരുമാനം’; മറുപടിയുമായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ റാസ്പുട്ടിന്‍ സംഘനൃത്തം

Next Story