മാസ്ക്കിടാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാന്‍ അനുവാദം തരുമോ? അടിക്കുറിപ്പ് വിജയികളെ പ്രഖ്യാപിച്ചു
കേരളാ പോലീസിന്റെ അടിക്കുറിപ്പ് മത്സര വിജയിയെ പ്രഖ്യാപിച്ചു. മിനി ആറിന്റെ അടിക്കുറിപ്പിനാണ് ഒന്നാം സമ്മാനം. ഷാജു ശ്രീധര്‍, ലിജോ ഈറയില്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്. ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നല്‍കുമെന്ന് കേരളാ പൊലീസ് അറിയിച്ചു. ഒന്നാം സമ്മാനം കിട്ടിയ അടിക്കുറിപ്പ്: മാസ്ക്ക് വെയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാര്‍? രണ്ടാം സമ്മാനം കിട്ടിയ അടിക്കുറിപ്പ്: നാട് കാക്കുന്ന സാറന്മാരെ, ഈ നാടനെക്കൂടി […]
16 July 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളാ പോലീസിന്റെ അടിക്കുറിപ്പ് മത്സര വിജയിയെ പ്രഖ്യാപിച്ചു. മിനി ആറിന്റെ അടിക്കുറിപ്പിനാണ് ഒന്നാം സമ്മാനം. ഷാജു ശ്രീധര്‍, ലിജോ ഈറയില്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്. ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നല്‍കുമെന്ന് കേരളാ പൊലീസ് അറിയിച്ചു.
ഒന്നാം സമ്മാനം കിട്ടിയ അടിക്കുറിപ്പ്: മാസ്ക്ക് വെയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാര്‍?
രണ്ടാം സമ്മാനം കിട്ടിയ അടിക്കുറിപ്പ്: നാട് കാക്കുന്ന സാറന്മാരെ, ഈ നാടനെക്കൂടി കാത്തോളേണേ
മൂന്നാം സമ്മാനം കിട്ടിയ അടിക്കുറിപ്പ്: കാവലാണ് കര്‍മ്മം, കാക്കിയില്ലെന്നേയുള്ളു
ഷെഫ് പിള്ളയുടെ അടിക്കുറിപ്പ്: സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിംഗ് തന്നാല്‍ ഞാന്‍ പൊളിക്കും. ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ. കഞ്ചാവിന്റെ മണം ഞാന്‍ പെട്ടന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കൂ പ്ലീസ്….