Top

ദുരന്തമുഖങ്ങളില്‍ ഹോം ഗാര്‍ഡുകളായി ഇനി വനിതകളും ; ഫയര്‍ ഫോഴ്‌സില്‍ 30 ശതമാനം വനിതാസംവരണം

അഗ്നിസുരക്ഷ വകുപ്പിലും ഹോം ഗാര്‍ഡുകളുമായി സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്നും ഇതിനായി 30 ശതമാനം വനിതാസംവരണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

25 Oct 2020 2:14 AM GMT

ദുരന്തമുഖങ്ങളില്‍ ഹോം ഗാര്‍ഡുകളായി  ഇനി വനിതകളും ; ഫയര്‍ ഫോഴ്‌സില്‍  30 ശതമാനം വനിതാസംവരണം
X

ഫയര്‍ ഫോഴ്‌സില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായി. ചരിത്രത്തിലാദ്യമായി ഫയര്‍ ഫോഴ്‌സില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാന്‍ ഉത്തരവായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഗ്നിസുരക്ഷ വകുപ്പിലും പൊലീസ് നിയമിക്കുന്ന ഹോം ഗാര്‍ഡുകളുമായി സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്നും ഇതിനായി 30 ശതമാനം വനിതാസംവരണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്.

Next Story