Top

കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നേതൃത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായിട്ടാണ് സൂചന. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തീരുമാനം അറിയിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ട നേരിടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകളും നല്‍കും. അതേസമയം സിനിമാ […]

15 Jun 2021 5:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
X

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നേതൃത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായിട്ടാണ് സൂചന. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തീരുമാനം അറിയിക്കും.

നിലവിലുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ട നേരിടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകളും നല്‍കും. അതേസമയം സിനിമാ തീയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, മദ്യശാലകള്‍ തുടങ്ങിയവ ഈ ഘട്ടത്തില്‍ തുറക്കില്ലെന്നാണ് സൂചന.

ടിപിആർ 30ന് മുകളിലുള്ള സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും.

Next Story