Top

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് കണ്‍സ്യൂമര്‍ ഫെഡ്; മരുന്ന് ക്ഷാമവുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നും, ഭക്ഷ്യ വസ്തുക്കളും എത്തിക്കാന്‍ ത്രിവേണി മൊബൈല്‍ ഔട്ട് ലെറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

21 April 2021 5:04 AM GMT

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് കണ്‍സ്യൂമര്‍ ഫെഡ്; മരുന്ന് ക്ഷാമവുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
X

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്. കൊവിഡ് രണ്ടാം തരംഗം ഉത്തരേന്ത്യയടക്കം മറ്റ് സംസ്ഥാനങ്ങളെ പിടിച്ചുലക്കുന്ന സാഹചര്യത്തിലാണ് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയരുന്നത്. ഇതിനെ മറികടക്കാന്‍ വന്‍ തോതിലുള്ള സംഭരണത്തിന് കണ്‍സ്യൂമര്‍ ഫെഡ് നടപടികള്‍ സ്വീകരിച്ചെന്ന് എം മെഹബൂബ് അറിയിച്ചു.

ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറകെ മരുന്ന് ക്ഷാമവും കേരളം മുന്നില്‍ കാണണമെന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്നറിയിപ്പ് നല്‍കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നും, ഭക്ഷ്യ വസ്തുക്കളും എത്തിക്കാന്‍ ത്രിവേണി മൊബൈല്‍ ഔട്ട് ലെറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെ വിവിധ തലത്തിലുള്ള മെഡിക്കല്‍ കിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് രംഗത്തിറക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് എംഡി ഡോ. സനില്‍ എസ് കെ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ 19,577 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read: മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ പൈപ്പ് ചോര്‍ന്നു, വിതരണം തടസ്സപ്പെട്ടു; 22 കൊവിഡ് രോഗികള്‍ മരിച്ചു

Next Story