Top

‘ബിജെപിയ്ക്ക് എംപിയില്ലാത്ത കേരളത്തെ എന്തിന് പരിഗണിക്കണമെന്ന് മോഡി ചോദിച്ചില്ല’; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ ഖ്യാതി എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇതിന് കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം ഇന്ന് മതമൗലികവാദികളുടെ സ്വന്തം നാടായിമാറി. എസ്ഡിപിഐയുമായി സിപിഐഎം രഹസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുന്‍പില്‍ നിന്ന് നോക്കിയാല്‍ അത് കാണില്ല. പക്ഷെ, പിന്നാമ്പുറത്ത് അതുണ്ടെന്നും കേന്ദ്ര ധനമന്ത്രി പരിഹസിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ […]

28 Feb 2021 9:32 AM GMT

‘ബിജെപിയ്ക്ക് എംപിയില്ലാത്ത കേരളത്തെ എന്തിന് പരിഗണിക്കണമെന്ന് മോഡി ചോദിച്ചില്ല’; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
X

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ ഖ്യാതി എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇതിന് കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം ഇന്ന് മതമൗലികവാദികളുടെ സ്വന്തം നാടായിമാറി. എസ്ഡിപിഐയുമായി സിപിഐഎം രഹസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുന്‍പില്‍ നിന്ന് നോക്കിയാല്‍ അത് കാണില്ല. പക്ഷെ, പിന്നാമ്പുറത്ത് അതുണ്ടെന്നും കേന്ദ്ര ധനമന്ത്രി പരിഹസിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തു. കേരളത്തില്‍ നിന്ന് ഒരു എംപി പോലും ബിജെപിക്ക് ഇല്ല. എന്നാല്‍ മോഡിജി വിവേചനം കാണിച്ചില്ല. ബിജെപിയ്ക്ക് എംപിയില്ലാത്ത കേരളത്തെ എന്തിന് പരിഗണിക്കണമെന്ന് മോഡി ചോദിച്ചില്ല. മോഡിജി ആഗ്രഹിക്കുന്നത് എല്ലാ സംസ്ഥാനങ്ങളും മുന്നേറണമെന്നാണ്.

നിര്‍മല സീതാരാമന്‍

എന്തുതരം ബജറ്റാണ് കേരളത്തിലേത്? സംസ്ഥാനത്തെ എല്ലാ പദ്ധതി നടപ്പാക്കലും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ ദേശീയ പാതയ്ക്ക് 65,000 കോടി രൂപ നല്‍കി. കൊച്ചിമെട്രോയ്ക്ക് 1957 കോടി കൊടുത്തു. 47 വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരിച്ചിരിക്കുന്നത് ഇപ്പോഴാണ്. 47 വര്‍ഷമായിട്ടും എല്‍ഡിഎഫിനോ യുഡിഎഫിനോ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടിക്കൂടി വരികയാണ്. കൊവിഡ് പ്രതിരോധമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി.

Next Story