Top

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; പരിശോധന ശക്തമാക്കും

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല.

5 Jun 2021 12:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; പരിശോധന ശക്തമാക്കും
X

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ജൂൺ അഞ്ച് മുതൽ ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ. പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾ ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല.

അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂൺ 4ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങൾ തുറക്കാം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതലാണ് പ്രവർത്തിക്കുക. നേരത്തെ ഇത് ജൂൺ 7 എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.

Next Story