Top

‘ലൈഫ് മിഷനില്‍ അഴിമതിയുണ്ട്’; ഐ ഫോണ്‍ വാങ്ങിയതും പരിശോധിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് സിബിഐ. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പണം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന് പരിശോധിക്കണം. ഐഫോണ്‍ വാങ്ങിയതിലും അഴിമതിയുണ്ട്. വിജിലന്‍സ് അന്വേഷണ ഫയല്‍ വിളിച്ചു വരുത്തണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.

5 Oct 2020 2:01 AM GMT

‘ലൈഫ് മിഷനില്‍ അഴിമതിയുണ്ട്’; ഐ ഫോണ്‍ വാങ്ങിയതും പരിശോധിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍
X

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് സിബിഐ. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പണം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന് പരിശോധിക്കണം. ഐഫോണ്‍ വാങ്ങിയതിലും അഴിമതിയുണ്ട്. വിജിലന്‍സ് അന്വേഷണ ഫയല്‍ വിളിച്ചു വരുത്തണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാൽ വിജിലന്‍സ് ഫയല്‍ ഇപ്പോള്‍ വിളിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്ന് കോടതി മറുപടി നല്‍കി. പണം വാങ്ങിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് കോടതി സിബിഐയോട് ആരാഞ്ഞിരുന്നു . ഇത് കേന്ദ്രാനുമതിയില്ലാതെ സാധ്യമല്ലെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കുമെന്നും, അന്വേഷണത്തിന് സ്റ്റേ ഇല്ലെന്നും കോടതി അറിയിച്ചു.

Next Story