നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം; സഭ വിട്ട് ഇറങ്ങി പോയി; കൊവിഡ് പ്രതിരോധ മികവ് എടുത്തുകാട്ടി ഗവര്‍ണര്‍
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തി രണ്ടാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണരെ സ്വീരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നേരിടുന്നത് വെല്ലുവിളികളുടെ പരമ്പരയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നികുതി പിരിവ് മറ്റ് സംസ്ഥാനങ്ങളിലെ പോലെ […]

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തി രണ്ടാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണരെ സ്വീരിച്ചത്.
എന്നാല്‍ ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നേരിടുന്നത് വെല്ലുവിളികളുടെ പരമ്പരയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നികുതി പിരിവ് മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമായി നല്കി. സമൂഹ അടുക്കളകള്‍ വഴി ഭക്ഷണം ഉറപ്പാക്കി
കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യപിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. സഭക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.