Top

സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചെയ്തികളില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പിടി തോമസ് എംഎല്‍എ കുറ്റപ്പെടുത്തി.

13 Jan 2021 11:58 PM GMT

സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
X

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചെയ്തികളില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി ടി തോമസ് എംഎല്‍എ കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കടത്ത് കേസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഷയത്തില്‍ അടിയന്തിര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം രംഗത്തെത്തിയത്. അതേസമയം കേസില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സ്വര്‍ണ്ണക്കടത്തിന്റെ അടിവേര് കണ്ടെ ത്തണം എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് ഇതെന്നും അതുകൊണ്ടുതന്നെ സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടകാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പി ടി തോമസ് എംഎല്‍എ രംഗത്തെത്തി. ഇങ്ങനെ പോയാല്‍ ആദ്യം ജയിലില്‍ പോയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി നേടുന്ന ആ ളായി പിണറായി വിജയന്‍ മാറുമെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. ‘സ്വപ്‌ന സുന്ദരിയുമായി ശിവശങ്കര്‍ രാജ്യം മുഴുവന്‍ കറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയിലും രഹസ്യാന്വേഷണ ഏജന്‍സിയുടെ അധികാരിയായിരുന്നിട്ടുപോലും ഒരു കാര്യവും അദ്ദേഹം അറിഞ്ഞിട്ടില്ല’, പി ടി തോമസ് പറഞ്ഞു. മാത്രമല്ല, ശിവശങ്കര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയില്‍ താന്‍ പറഞ്ഞുകൊടുക്കുന്ന സ്ഥലത്തെല്ലാം ഒപ്പിടുന്നൊരു മരമണ്ടനാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞുവെന്നും പി ടി തോമസ് ആരോപിച്ചു.

അതേസമയം തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി രവീന്ദ്രനെതിരെ രാജ്യദ്രോഹ കുറ്റം ആരോപിക്കുന്നത് വികല മനസ്സുകളാണെന്നും ആവര്‍ത്തിക്കപ്പെടുന്ന വ്യാജ പ്രചാരണങ്ങള്‍ ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് അന്വേഷണ സംഘം ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story