Top

നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ശശീന്ദ്രന്റെ രാജിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനാഭ്യര്‍ത്ഥനയാണ് ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യുക. അതേസമയം സ്ത്രീ പീഡന പരാതിയില്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പരാതി പിന്‍വലിക്കാന്‍ എന്തു വേണമെങ്കിലും നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞെന്ന് കുണ്ടറയിലെ പരാതിക്കാരി; ‘മൊഴി കൊടുക്കുന്നതില്‍ ഒഴിഞ്ഞുമാറിയില്ല, അരമണിക്കൂര്‍ പുറത്ത് പോയിരുന്നു’ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച […]

21 July 2021 8:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ശശീന്ദ്രന്റെ രാജിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം
X

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനാഭ്യര്‍ത്ഥനയാണ് ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യുക. അതേസമയം സ്ത്രീ പീഡന പരാതിയില്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

പരാതി പിന്‍വലിക്കാന്‍ എന്തു വേണമെങ്കിലും നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞെന്ന് കുണ്ടറയിലെ പരാതിക്കാരി; ‘മൊഴി കൊടുക്കുന്നതില്‍ ഒഴിഞ്ഞുമാറിയില്ല, അരമണിക്കൂര്‍ പുറത്ത് പോയിരുന്നു’

വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സഭയില്‍ ഉന്നയിക്കേണ്ട വിഷയങ്ങ ചര്‍ച്ച ചെയ്യാന്‍ രാവിലെ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരുന്നുണ്ട്.

Next Story