Top

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസില്‍ നാളെ ഇടതു എംപിമാരുടെ സത്യാഗ്രഹം; വേട്ടയാടപ്പെടുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ശിവദാസന്‍ എംപി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നാളെ ഇടതുപക്ഷ എംപിമാര്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസില്‍ സത്യാഗ്രഹമിരിക്കുമെന്ന് വി ശിവദാസന്‍ എംപി. ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടുമാണ് തങ്ങളുടെ പ്രതിബദ്ധതയെന്നും ശിവദാസന്‍ പറഞ്ഞു. ഭരണഘടന തത്വങ്ങളുടെ ലംഘനവും ജനവിരുദ്ധതയുമാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നത്. ദ്വീപിനായുള്ള ഈ സമരത്തെ ശക്തിപ്പെടുത്തണമെന്നും വേട്ടയാടപ്പെടുന്ന ലക്ഷദ്വീപിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ശിവദാസന്‍ എംപി ആവശ്യപ്പെട്ടു. ശിവദാസന്‍ എംപി പറയുന്നു: ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനുള്ള ഞങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. ഭരണഘടനയോടും […]

9 Jun 2021 10:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസില്‍ നാളെ ഇടതു എംപിമാരുടെ സത്യാഗ്രഹം; വേട്ടയാടപ്പെടുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ശിവദാസന്‍ എംപി
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നാളെ ഇടതുപക്ഷ എംപിമാര്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസില്‍ സത്യാഗ്രഹമിരിക്കുമെന്ന് വി ശിവദാസന്‍ എംപി. ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടുമാണ് തങ്ങളുടെ പ്രതിബദ്ധതയെന്നും ശിവദാസന്‍ പറഞ്ഞു. ഭരണഘടന തത്വങ്ങളുടെ ലംഘനവും ജനവിരുദ്ധതയുമാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നത്. ദ്വീപിനായുള്ള ഈ സമരത്തെ ശക്തിപ്പെടുത്തണമെന്നും വേട്ടയാടപ്പെടുന്ന ലക്ഷദ്വീപിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

ശിവദാസന്‍ എംപി പറയുന്നു: ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനുള്ള ഞങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. ഭരണഘടനയോടും ഈ രാജ്യത്തെ ജനങ്ങളോടുമാണ് ഞങ്ങളുടെ പ്രതിബദ്ധത. ഭരണഘടനയിലെ തത്വങ്ങളുടെ ലംഘനവും അങ്ങേയറ്റം ജനവിരുദ്ധതയുമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഈ രാജ്യത്തെ പാര്‍ലമെന്റംഗങ്ങളെ ലക്ഷദ്വീപ് സന്ദര്‍ശിക്കുവാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ഠ്യം സമ്മതിച്ചു കൊടുക്കാനാവില്ല. കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള മുട്ടുന്യായങ്ങളാണ് ഉയര്‍ത്തുന്നത്. ഇന്നലെയാണ് ഞാനും സഖാവ് ജോണ്‍ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ ഹാളില്‍ വച്ചായിരുന്നു ചടങ്ങ്. അതിനു ശേഷം ഉപരാഷ്ട്രപതിയുള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തി. ഞഠജഇഞ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് പോയത്. ലക്ഷദ്വീപിലേക്ക് പോകുന്നതിന് മുന്‍പും ടെസ്റ്റ് ചെയ്യാനും യാത്രയില്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കാനും ഞങ്ങള്‍ തയ്യാറാണ്.

ഇടതുപക്ഷത്തിന്റെ പാര്‍ലമെന്ററി ലീഡര്‍ സഖാവ് എളമരം കരീം ഇത് ആവര്‍ത്തിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്തെഴുതിയിരുന്നു. ലക്ഷദ്വീപിലെ ജനങ്ങള്‍ ദുരിതത്തിലാണ്. തങ്ങളുടെ മണ്ണും തീരവും കവര്‍ന്നെടുക്കപ്പെടുകയാണെന്ന ആശങ്ക അവര്‍ക്കുണ്ട്. തങ്ങളെ നിശബ്ദരാക്കി കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ദ്വീപിനെ വിറ്റുതുലയ്ക്കുകയാണെന്ന് നിശ്ചയമായും അവര്‍ ഭയക്കുന്നുണ്ട്. തങ്ങളുടെ ഭക്ഷണ ശീലങ്ങളിലുള്‍പ്പടെ ഭരണകൂടം കൈ കടത്തുന്നതില്‍ അവര്‍ അസ്വസ്ഥരാണ്. ആ ജനതയെ കേള്‍ക്കുവാനും ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാനും ഞങ്ങളെ അനുവദിക്കില്ലെന്ന് പറയുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്.? ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെയും അദ്ദേഹത്തെ അങ്ങോട്ടയച്ച കേന്ദ്ര സര്‍ക്കാരിന്റെയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ഞങ്ങള്‍ സമരത്തില്‍ തന്നെയാണ്. ഓരോ ജനാധിപത്യവിശ്വാസിയോടും ഈ പ്രതിഷേധത്തില്‍ അണിചേരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ലക്ഷദ്വീപ് യാത്ര തടസപ്പെടുത്തുന്നതിനെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും നാളെ ഇടതുപക്ഷ എംപിമാര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസില്‍ സത്യാഗ്രഹമിരിക്കുകയാണ്. പിന്തുണക്കുക. ലക്ഷദ്വീപിനായുള്ള ഈ സമരത്തെ ശക്തിപ്പെടുത്തുക. വേട്ടയാടപ്പെടുന്ന ലക്ഷദ്വീപിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക.

Next Story