Top

കൊവിഡ് പ്രതിദിന വര്‍ധനവില്‍ കേരളം ഒന്നാമത്; ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്കും രോഗബാധ

കൊവിഡ് പ്രതിദിന വര്‍ദ്ധനയില്‍ കേരളം ഒന്നമതായി. മഹാരാഷ്ട്ര, കര്‍ണ്ണടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ഒന്നാമതായത്.

10 Oct 2020 10:48 AM GMT

കൊവിഡ് പ്രതിദിന വര്‍ധനവില്‍ കേരളം ഒന്നാമത്; ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്കും രോഗബാധ
X

രാജ്യത്ത് കൊവിഡ് പ്രതിദിന വര്‍ധനയില്‍ ഒന്നമതായി കേരളം. മഹാരാഷ്ട്ര, കര്‍ണ്ണടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ഒന്നാമതായത്.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്കും രോഗബാധ. സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. 10,471 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്ക് കൊവിഡ് പോസിറ്റിവാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. 66,228 സാമ്പിളുകള്‍ ഇന്ന് ടെസ്റ്റ് ചെയ്തു. 952 പേരുടെ ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 പേര്‍ മരണപ്പെട്ടു.

മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം വാര്‍ഡ് 6, തലയാഴം 3, വയനാട് ജില്ലയിലെ കണിയംപെറ്റ 13, 14, തിരുനെല്ലി 5, കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട 12, മേലില 14, നിലമേല്‍ 10, പാലക്കാട് ജില്ലയിലെ കൊപ്പം 4, 12, എരിമയൂര്‍ 10, പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം സബ് വാര്‍ഡ് 7, നരനാമ്മൂഴി സബ് വാര്‍ഡ് 3 എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Next Story