Top

‘നാരായണന്‍ നായരുടെ വിയോഗം നിയമവിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടം’; സുഹൃത്തിനെക്കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍ നാരാണയന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് ഡോ. എന്‍ നാരായണന്‍ നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിമുഖത കാണിക്കാതിരുന്ന രാഷ്ട്രീയ വ്യക്തിത്വം കൂടെയായിരുന്നു അദ്ദേഹം. നാരായണന്‍ നായരുടെ വിയോഗം നിയമവിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തോട് വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്നു. അതിനാല്‍ ഒരു സുഹൃത്തിനെക്കൂടെയാണ് നഷ്ടമായിരിക്കുന്നത്. നാരായണന്‍ നായരുടെ കുടുംബത്തിന്റെ […]

14 April 2021 5:53 AM GMT

‘നാരായണന്‍ നായരുടെ വിയോഗം നിയമവിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടം’; സുഹൃത്തിനെക്കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍ നാരാണയന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് ഡോ. എന്‍ നാരായണന്‍ നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിമുഖത കാണിക്കാതിരുന്ന രാഷ്ട്രീയ വ്യക്തിത്വം കൂടെയായിരുന്നു അദ്ദേഹം. നാരായണന്‍ നായരുടെ വിയോഗം നിയമവിദ്യാഭ്യാസ രംഗത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തോട് വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്നു. അതിനാല്‍ ഒരു സുഹൃത്തിനെക്കൂടെയാണ് നഷ്ടമായിരിക്കുന്നത്. നാരായണന്‍ നായരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ എന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. ഏക്കാലത്തും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തനായ സഹയാത്രികന്‍ ആയിരുന്നു ഡോ. എന്‍ നാരായണന്‍ നായരെന്ന് കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു 94കാരനായ നാരായണന്‍ നായരുടെ അന്ത്യം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണന്‍ നായരാണ്. 1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്നു. കേരള സര്‍വ്വകലാശാലയില്‍ ഏറ്റവുമധികം കാലം സിന്‍ഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം കളമശ്ശേരിയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ച് (നുവാല്‍സ്) സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് ഡോ. എന്‍ നാരായണന്‍ നായരാണ്.

Next Story