Top

എന്‍ഡിഎ വിട്ടു; കേരള കാമരാജ് പാര്‍ട്ടി എല്‍ഡിഎഫില്‍

കേരള കാമരാജ് പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി അറിയിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടടുത്താണ് കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരുന്നത്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു വര്‍ഷത്തിനിപ്പുറം മുന്നണി വിടുകയാണ് പാര്‍ട്ടി. മുന്നണി സംവിധാനം ഉള്‍ക്കൊള്ളാനുള്ള മനസ് ബിജെപി നേതൃത്വത്തിനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാതെ വഞ്ചിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു. […]

1 April 2021 8:57 PM GMT

എന്‍ഡിഎ വിട്ടു; കേരള കാമരാജ് പാര്‍ട്ടി എല്‍ഡിഎഫില്‍
X

കേരള കാമരാജ് പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി അറിയിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടടുത്താണ് കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരുന്നത്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു വര്‍ഷത്തിനിപ്പുറം മുന്നണി വിടുകയാണ് പാര്‍ട്ടി.

മുന്നണി സംവിധാനം ഉള്‍ക്കൊള്ളാനുള്ള മനസ് ബിജെപി നേതൃത്വത്തിനില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാതെ വഞ്ചിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും തിരുവള്ളൂര്‍ മുരളി വാര്‍ത്താ പറഞ്ഞു.

Next Story