Top

‘സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം’; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനം നേടുന്ന വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം അത്താനിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കണ്ണൂര്‍ ന്യൂ മാഹി, തൃശൂര്‍ പോര്‍ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി സെന്ററുകള്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്. കൊവിഡ് പ്രതിരോധ […]

24 May 2021 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം’; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനം നേടുന്ന വലിയ നേട്ടമെന്ന് മുഖ്യമന്ത്രി
X

സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം അത്താനിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, കണ്ണൂര്‍ ന്യൂ മാഹി, തൃശൂര്‍ പോര്‍ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി സെന്ററുകള്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ക്യുഎഎസ് കിട്ടുന്നത് വലിയ നേട്ടം തന്നെയാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനം കേരളമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍കോട് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്.ഇതില്‍ ആകെ 119 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരമുള്ളത്. ഇതില്‍ മൂന്ന് ജില്ലാ ആശുപത്രികളും നാല് താലൂക്ക് ആശുപത്രികളുമുണ്ട്. 6500ഓളം വിഷയങ്ങള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്സ് ലഭിക്കും.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്: മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തിലെ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി ആര്‍ജിക്കുക എന്നതാണ്. എന്നാല്‍, വാക്സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗതയോടെ വാക്സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ല. ഈ പ്രശ്നം നേരിടുന്നതിനാലാണ് വാക്സിനുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള ആഗോള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചത്. പക്ഷേ, ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ടെണ്ടറുകള്‍ ക്ഷണിക്കുന്നത് വാക്സിനുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായേക്കാം. അതിനാല്‍ ഓരോ സംസ്ഥാനത്തിന്റേയും വാക്സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തില്‍ ആവശ്യം വരുന്ന വാക്സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കും. ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടികള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.”

Next Story