Top

‘കേരളം വ്യവസായത്തിന്റെ അനുയോജ്യമായ സ്ഥലമല്ല’; ഓഹരി മുന്നേറ്റത്തില്‍ സാബു അന്ന് പ്രതികരിച്ചത്

കേരളം വ്യവസായത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുന്നു. തെലങ്കാനയിലേക്ക് മാറുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ കിറ്റെക്‌സ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സാബു ജേക്കബിന്റെ പ്രസ്താവന. ‘ഒരു കമ്പനി കേരളം വിടാന്‍ തീരുമാനിച്ചപ്പോള്‍ ഓഹരി വിപണിയില്‍ 20 പോയിന്‍റ് മുന്നേറ്റമുണ്ടാക്കി. കേരളം വ്യവസായത്തിന് യോജിച്ച ഇടമല്ലെന്നതിന്റെ തെളിവാണ് ഈ മുന്നേറ്റം.” സാബു ജേക്കബ് അഭിമുഖത്തില്‍ അവകാശപ്പെടുന്നു. അതേസമയം ഓഹരി വിപണിയില്‍ സമീപ ദിവസങ്ങളിലുണ്ടായ മുന്നേറ്റം തുടരാന്‍ […]

16 July 2021 5:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കേരളം വ്യവസായത്തിന്റെ അനുയോജ്യമായ സ്ഥലമല്ല’; ഓഹരി മുന്നേറ്റത്തില്‍ സാബു അന്ന് പ്രതികരിച്ചത്
X

കേരളം വ്യവസായത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുന്നു. തെലങ്കാനയിലേക്ക് മാറുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ കിറ്റെക്‌സ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സാബു ജേക്കബിന്റെ പ്രസ്താവന. ‘ഒരു കമ്പനി കേരളം വിടാന്‍ തീരുമാനിച്ചപ്പോള്‍ ഓഹരി വിപണിയില്‍ 20 പോയിന്‍റ് മുന്നേറ്റമുണ്ടാക്കി. കേരളം വ്യവസായത്തിന് യോജിച്ച ഇടമല്ലെന്നതിന്റെ തെളിവാണ് ഈ മുന്നേറ്റം.” സാബു ജേക്കബ് അഭിമുഖത്തില്‍ അവകാശപ്പെടുന്നു.

അതേസമയം ഓഹരി വിപണിയില്‍ സമീപ ദിവസങ്ങളിലുണ്ടായ മുന്നേറ്റം തുടരാന്‍ കിറ്റെക്‌സിന് കഴിഞ്ഞിട്ടില്ല. ഇന്നും ഇന്നലെയും കമ്പനി വിപണിയില്‍ തകര്‍ച്ച നേരിടുകയാണ്. തെലങ്കാനയിലേക്ക് കൂടുമാറുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ ട്രെന്‍ഡ് താല്‍ക്കാലികമാണെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച വൈകീട്ട് 176.00 രൂപയിലാണ് കിറ്റെക്‌സ് ഓഹരി വില്‍പ്പന തുടരുന്നത്. ഓഹരി തകര്‍ച്ച തുടരുമെന്നും സൂചനയുണ്ട്.

ജൂലൈ 10ന് 20 ശതമാനമാണ് കിറ്റെക്‌സ് ഓഹരി മുന്നേറ്റമുണ്ടാക്കിയത്. പിന്നാലെ ജൂലൈ 13ന് വീണ്ടുമൊരു 20 ശതമാനം മുന്നേറ്റമുണ്ടാക്കി. ആദ്യ മുന്നേറ്റം തെലങ്കാനയിലേക്കുള്ള കൂടുമാറ്റം ഖ്ര്യാപിച്ചതിന് പിന്നാലെയായിരുന്നു. വിപണി തന്ത്രം മുന്നില്‍ കണ്ടാണ് സാബു തെലങ്കാനയിലേക്ക് കൂടുമാറിയതിന് വിമര്‍ശനങ്ങളുണ്ടായിരുന്നു. അതേസമയം ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായതിനോട് സാബു പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച്ച 217.80 രൂപയ്ക്കാണ് കമ്പനി വ്യാപാരം തുടങ്ങിയത്. പിന്നീട് ഇത് 223.90ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഈ മുന്നേറ്റം നിലനിന്നില്ല. വ്യാഴാഴ്ച്ചത്തെ വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ മൂല്യം 183.65 രൂപയിലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച്ചയും തകര്‍ച്ച തുടരുകയാണ്. ഇപ്പോള്‍ 176.00 രൂപയിലാണ് കിറ്റെക്‌സിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 179.80 രൂപയാണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒരുഘട്ടത്തില്‍ ഇന്ന് 167.65 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു.

കമ്പനിയില്‍ വലിയ ശതമാനം നിക്ഷേപം നടത്തിയ രണ്ടു പേര്‍ 12 ലക്ഷം രൂപയുടെ ഓഹരികള്‍ ബള്‍ക്ക് വില്‍പ്പന നടത്തി. 85.91 ലക്ഷം ഓഹരികളാണ് വ്യാഴാഴ്ച്ച കമ്പനി വിറ്റഴിച്ചത്. ഏതാണ്ട് 168.51 കോടി രൂപ മൂല്യം വരുന്നതാണ് പ്രസ്തുത ഓഹരി. ഇതില്‍ 29.07 ലക്ഷം ഓഹരികള്‍ക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകള്‍ ഉണ്ടായത്. 56.84 ലക്ഷം ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Next Story