Top

ഇതര സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കേരളത്തിന് പ്രാപ്തിയുണ്ടോ? മുഖ്യമന്ത്രിയുടെ മറുപടി

ഇതര സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അപകടസാഹചര്യം വരില്ലെന്ന് ഉറപ്പു വന്ന ശേഷമായിരിക്കും വിദ്ഗദ സമിതിയുടെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ” സംസ്ഥാനത്ത് ഓക്‌സിജന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട. ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. ഒരു ആശങ്കയുമില്ല. ബെഡുകളുടെ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ തയ്യാറെടുക്കേണ്ടതുണ്ട്. എന്തെങ്കിലുമുണ്ടെങ്കില്‍ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നതാണ്.” ”മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ മാത്രമുള്ള ഓക്ജിന്‍ എങ്ങനെയാണ് നമ്മുടെ കൈയില്‍. ഓക്ജിന്‍ കൂടുതല്‍ ലഭ്യമാകാനുള്ള […]

24 April 2021 9:23 AM GMT

ഇതര സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കേരളത്തിന് പ്രാപ്തിയുണ്ടോ? മുഖ്യമന്ത്രിയുടെ മറുപടി
X

ഇതര സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അപകടസാഹചര്യം വരില്ലെന്ന് ഉറപ്പു വന്ന ശേഷമായിരിക്കും വിദ്ഗദ സമിതിയുടെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ” സംസ്ഥാനത്ത് ഓക്‌സിജന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട. ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. ഒരു ആശങ്കയുമില്ല. ബെഡുകളുടെ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ തയ്യാറെടുക്കേണ്ടതുണ്ട്. എന്തെങ്കിലുമുണ്ടെങ്കില്‍ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നതാണ്.”

”മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാന്‍ മാത്രമുള്ള ഓക്ജിന്‍ എങ്ങനെയാണ് നമ്മുടെ കൈയില്‍. ഓക്ജിന്‍ കൂടുതല്‍ ലഭ്യമാകാനുള്ള സ്ഥലമാണ് ഡല്‍ഹി. കാരണം അത്രത്തോളും വ്യവസായ യൂണിറ്റുകളുണ്ട് ഡല്‍ഹിയില്‍. ഇക്കാര്യത്തില്‍ ആദ്യം ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ വന്നത്. ”

”സംസ്ഥാനത്തെ ആവശ്യങ്ങള്‍ കഴിഞ്ഞ്, ഇവിടെ ഒരു അപകടസാഹചര്യം വരില്ലെന്ന് ഉറപ്പു വന്ന ശേഷം, മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് സംബന്ധിച്ച് വിദ്ഗദ സമിതി തീരുമാനമെടുക്കും. ഉന്നതതലയോഗത്തില്‍ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ട്. ഓക്‌സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പില്ല.”

അതേസമയം, ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധിയില്‍ എല്ലാ മുഖ്യമന്ത്രിമാരോടും സഹായാഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. സംസ്ഥാനങ്ങളില്‍ അധികമായുള്ള ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഇവിടെയുള്ളതെല്ലം അപര്യപ്തമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് എല്ലാ മുഖ്യമന്ത്രിമാര്‍ക്കുമായി ഞാന്‍ ഈ കത്ത് എഴുതുന്നത്. നിങ്ങളുടെ കൈവശം അധികമായുണ്ടെങ്കില്‍ ഞങ്ങളെ സഹായിക്കണം. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം എത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഉള്ളതെല്ലാം അപര്യപ്തമാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്ന്’. കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനിടെ ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കി കൊല്ലും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്നവര്‍ക്കായുള്ള ഓക്‌സിജന്‍ ലഭ്യമല്ല എന്ന പരാതിയിന്മേലായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. മഹാരാജ അഗ്രസെന്‍ ആശുപത്രിയാണ് ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. കേന്ദ്രസംസ്ഥാനതദ്ദേശ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തുകയാണെങ്കില്‍ അവരെ തൂക്കി കൊല്ലും എന്നാണ് കോടതി പറഞ്ഞത്. ഓക്‌സിജന്‍ വിതരണത്തെ തടസ്സപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം നല്‍കുകയാണെങ്കില്‍ കോടതി ആ വ്യക്തിയെ തൂക്കിലേറ്റും. കോടതി ആരെയും ഒഴിവാക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാരായ വിപിന്‍ സംഘി, രേഖ പാലി എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിരവധി പരാതികളാണ് ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. രാജ്യമൊട്ടാകെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരവെയാണ് കോടതിയുടെ ഈ പരാമര്‍ശം.

മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ 20 കൊവിഡ് രോഗികളാണ് മരിച്ചത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ പറഞ്ഞു.

Next Story