Top

സവാള-ഉള്ളി വില നിയന്ത്രിക്കാൻ സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ്; ഇറക്കുമതി ആരംഭിച്ച്‌ നാഫെഡ്

കിലോയ്ക്ക് 45രൂപക്ക് സവാള വില്‍ക്കുമെന്ന് ഹോര്‍ട്ടി കോര്‍പ് വ്യക്തമാക്കി.

23 Oct 2020 1:50 AM GMT

സവാള-ഉള്ളി വില നിയന്ത്രിക്കാൻ സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ്; ഇറക്കുമതി ആരംഭിച്ച്‌ നാഫെഡ്
X

സംസ്ഥാനത്തെ ഉള്ളി വിലവര്‍ധന നിയന്ത്രിക്കാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്. നാഫെഡ് വഴി ഇറക്കുമതി ചെയ്ത ആദ്യ ലോഡ് സവാള തിരുവനന്തപുരത്തെത്തി. കിലോയ്ക്ക് 45രൂപക്ക് സവാള വില്‍ക്കുമെന്ന് ഹോര്‍ട്ടി കോര്‍പ് വ്യക്തമാക്കി.

ഉള്ളിവിലയില്‍ അടുത്തിടെ വന്‍വര്‍ധന ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.. മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി 200 ടണ്‍ സവാള എത്തിക്കാനാണ് നീക്കം നടക്കുന്നത്. ആദ്യഘട്ടത്തില്‍ 75 കിലോ എത്തിക്കും. ഇതിന്റെ ഭാഗമായി 25 ലോഡ് സവാള ഇന്ന് തിരുവനന്തപുരത്തു എത്തിച്ചു. ആനയറ മാര്‍ക്കറ്റിലാണ് സവാള എത്തിച്ചത്.

വില്‍പ്പനശാലകള്‍ വഴി കിലോയ്ക്ക് 45രൂപയ്ക്ക് സവാള ലഭ്യമാക്കുമെന്ന് ഹോര്‍ട്ടി കോര്‍പ്പ് വ്യക്തമാക്കി.. നിലവില്‍ സവാള കിലോയ്ക്ക് 100 രൂപയാണ് വിപണിയിലെ വില. കൊവിഡിന്റെ പ്രതിസന്ധിക്കിടയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സാധാരണ ജനങ്ങളെ കൂടുതല്‍ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.

വിലവര്‍ധന പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ലോഡ് എത്തുന്നതോടെ ഉള്ളി ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Next Story