Top

‘കൊടകര കേസില്‍ നിഗൂഢത’; പ്രധാനപ്രതികള്‍ പുറത്ത്, പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി; ‘പണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണം’

കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അത് മൂന്നര കോടിയായെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

16 July 2021 12:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊടകര കേസില്‍ നിഗൂഢത’; പ്രധാനപ്രതികള്‍ പുറത്ത്, പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി; ‘പണത്തിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണം’
X

കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അത് മൂന്നര കോടിയായെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും.

കൊടകര കേസിലെ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നാണ് അന്വേഷണ സംഘം നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. എന്നാല്‍ ഒരു ബിജെപി നേതാവ് പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ശുപാര്‍ശ കുറ്റപത്രത്തിലുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. മൂന്നര കോടി രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ 1. 27 കോടി രൂപ പിടിച്ചെടുത്തു. 2.19 കോടി ഇനിയും കണ്ടെടുക്കാനുണ്ട്.

Next Story